ബോക്സോഫീസില്‍ ബോംബായി ലാല്‍ സലാം; ഇനിയിപ്പോ രക്ഷ ഒടിടി; ഒടിടി റിലീസ് ഇങ്ങനെ.!

രജനികാന്ത് പ്രതിഫലം വാങ്ങാതെയാണ് മകള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചത് എന്ന് നേരത്തെ വന്ന വാര്‍ത്തയാണ്. എന്നാല്‍ ചിത്രത്തിന്‍റെ മുടക്കുമുതല്‍ 80-90 കോടിവരെയാണ് എന്നാണ് കണക്ക്.

Rajanikanth Lal Salaam huge flop now locks its OTT platform vvk

ചെന്നൈ: ഐശ്വര്യ രജനികാന്തിന്‍റെ സംവിധാനത്തിൽ എത്തിയ സൂപ്പർസ്റ്റാർ രജനികാന്ത്, വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ അഭിനയിച്ച ചിത്രമാണ് ലാൽ സലാം. ഒരു സ്പോര്‍ട്സ് ഡ്രാമയായി ഒരുക്കിയ ചിത്രമാണ് ഇത്.  എന്നാല്‍ ബോക്സോഫീസില്‍ ചിത്രം വലിയ രീതിയില്‍ പരാജയമായിരിക്കുകയാണ്. 

ഫെബ്രുവരി 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം ഒരാഴ്ച  ബോക്‌സ് ഓഫീസിൽ പിന്നിടുമ്പോള്‍ വലിയ തിരിച്ചടിയാണ് ചിത്രത്തിന് എന്നാണ് സൂചന. രജനികാന്ത് ഒരു വലിയ റോളില്‍ തന്നെ എത്തിയ ചിത്രത്തിനെ എന്നാല്‍ രജനിക്കും രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്. ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം ഇതുവരെ 16.15കോടിയാണ് നേടിയിരിക്കുന്നത്. ചിത്രം ഇറങ്ങിയ പത്താം ദിവസമായ ഫെബ്രുവരി 18 ഞായറാഴ്ച ചിത്രം വെറും 48 ലക്ഷമാണ് കളക്ഷന്‍ നേടിയത്.

രജനികാന്ത് പ്രതിഫലം വാങ്ങാതെയാണ് മകള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചത് എന്ന് നേരത്തെ വന്ന വാര്‍ത്തയാണ്. എന്നാല്‍ ചിത്രത്തിന്‍റെ മുടക്കുമുതല്‍ 80-90 കോടിവരെയാണ് എന്നാണ് കണക്ക്. ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാതാക്കള്‍. അതിനാല്‍ തന്നെ ചിത്രം ഭീകര പരാജയം എന്ന ഗണത്തില്‍ പെടുത്താം എന്നാണ് ട്രാക്കര്‍മാരുടെ അഭിപ്രായം. 

അതേ സമയം സിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗ് സംബന്ധിച്ചും വാര്‍ത്തകള്‍ വരുന്നുണ്ട്. ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് നേടിയെന്ന് വാർത്തയുണ്ട്.  മാർച്ച് ആദ്യവാരം നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്തേക്കും എന്നാണ് വിവരം. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഓദ്യോഗികമായി  ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.

രജനികാന്ത്, വിഷ്ണു വിശാൽ, വിക്രാന്ത്  എന്നിവരെ കൂടാതെ  ജീവിത രാജശേഖർ, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് ​​പ്രസന്ന, തങ്കദുരൈ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ സംഗീത സംവിധായകൻ എ ആർ റഹ്മാനാണ്.

'മനിതനെ കിടയാത്, എപ്പടിയിങ്കെ ഇന്ത മാതിരി': ഭ്രമയുഗം കണ്ട തമിഴ് റിവ്യൂറുടെ വീഡിയോ വൈറല്‍.!

ഭ്രമയുഗം കേരളത്തെ ഞെട്ടിച്ച് ഹിറ്റാകുമ്പോള്‍, തെലുങ്കിലും സമാനം; അവിടെ അത്ഭുത ഹിറ്റ് 'ഊരു പേരു ഭൈരവകോണ'.!

asianet news live
 

Latest Videos
Follow Us:
Download App:
  • android
  • ios