'പുറത്തിറങ്ങരുത്, അകത്തിരുന്നാല്‍ മതി' : പുതിയ ചിത്രത്തിനായി മഹേഷ് ബാബുവിന് കടുത്ത നിയന്ത്രണം വച്ച് രാജമൗലി
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ആര് എന്നതടക്കം കാര്യങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
ഹൈദരാബാദ്: എസ്എസ് രാജമൗലിയും തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമ ലോകം തന്നെ കാത്തിരിക്കുന്ന ചിത്രമാണ്. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും മഹേഷ് ബാബു രാജമൗലി ചിത്രത്തില്‍ എത്തുക എന്നാണ് വിവരം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ആര് എന്നതടക്കം കാര്യങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
അതേ സമയം പുതിയ വാര്‍ത്ത പ്രകാരം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി പുതിയ അപ്ഡേറ്റ് വരുന്നതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുത് എന്നാണ് എസ്എസ് രാജമൗലി മഹേഷ് ബാബുവിന് നല്കിയ നിര്‍ദേശം എന്നാണ്.
മഹേഷ് ബാബു ഇതിനകം തന്നെ ചിത്രത്തിനായി ശാരീരിക എക്സൈസുകള്‍ ആരംഭിച്ചുവെന്നാണ് വിവരം. പൂർണ്ണമായും പുതിയ വേഷത്തിലായിരിക്കും മഹേഷ്ബാബു പ്രത്യക്ഷപ്പെടുന്നത്. വിവരങ്ങള്‍ പ്രകാരം മഹേഷ് ബാബുവിന്റെ ട്രാന്ഫര്മേഷനായി ഒരു ഹോളിവുഡ് പരിശീലകനെയും ചിത്രത്തിന്റെ നിർമ്മാതാക്കൾ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.
ചിത്രത്തിന് മഹാരാജ എന്ന് പേരിടാനും അണിയറപ്രവർത്തകർ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. അഡ്വഞ്ചർ ത്രില്ലർ ആയതിനാൽ രാജമൗലിയും സംഘവും വിവിധ ടൈറ്റിലുകള്‍ തേടുന്നുണ്ട്. അതേ സമയം 'ചക്രവര്‍ത്തി' എന്ന ടൈറ്റിലും രാജമൗലിയും സംഘവും ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
എന്തായാലും രണ്ട് പേരുകളും പാന്‍ ഇന്ത്യ അപ്പീല്‍ ഉള്ള പേരുകളാണ് എന്നാണ് പൊതുവില്‍ സോഷ്യല്‍ മീഡിയ പറയുന്നത്. SSMB29 എന്നാണ് ഇപ്പോള്‍ ചിത്രം അറിയപ്പെടുന്നത്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബുവിന്റെ 29മത്തെ ചിത്രം എന്നാണ് ഇതിന്റെ അര്‍ത്ഥം.
ആര്‍ആര്‍ആര്‍ ആയിരുന്നു എസ്എസ് രാജമൗലി സംവിധാനം ചെയ്ത അവസാന ചിത്രം. ചിത്രം നിരൂപക പ്രശംസയും, ബോക്സോഫീസ് വിജയവും ഒരേ സമയം നേടിയിരുന്നു. ചിത്രത്തിന്റെ സംഗീതത്തിന് ഒസ്കാര്‍ അവാര്‍ഡും ലഭിച്ചിരുന്നു.