ത്രില്ലടിപ്പിക്കുന്ന വിഷ്വൽ ട്രീറ്റുമായി 'രുധിരം'; വീക്കെൻഡിലും തിളങ്ങി രാജ് ബി ഷെട്ടി- അപർണ ചിത്രം
ചിത്രത്തിൽ ആർക്കും പെട്ടെന്ന് പിടി തരാത്തൊരു കഥാപാത്രമായി ഞെട്ടിച്ചിരിക്കുകയാണ് രാജ് ബി ഷെട്ടി.
മലയാളത്തിൽ അപൂർവ്വമായി മാത്രമാണ് പലപ്പോഴും സര്‍വൈവല്‍ റിവഞ്ച് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമകള്‍ എത്താറുള്ളത്. അക്കൂട്ടത്തിലേക്ക് എത്തിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് രുധികം. രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിച്ച ചിത്രം തിയേറ്ററുകളിൽ പ്രേക്ഷക - നിരൂപക പ്രശംസ നേടി മുന്നേറുകയാണ്.
ചിത്രത്തിൽ ആർക്കും പെട്ടെന്ന് പിടി തരാത്തൊരു കഥാപാത്രമായി ഞെട്ടിച്ചിരിക്കുകയാണ് രാജ് ബി ഷെട്ടി. മലയാളത്തിൽ ക്യാരക്ടർ റോളുകളിൽ എത്തിയിട്ടുണ്ടെങ്കിലും കേന്ദ്ര കഥാപാത്രമായുള്ള അദ്ദേഹത്തിന്‍റെ ആദ്യ വരവിൽ തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ്. ഡോ. മാത്യു റോസി എന്ന കഥാപാത്രം അദ്ദേഹത്തിന്‍റെ കൈയ്യിൽ ഭദ്രമായിരുന്നു. ഒത്തിരി ലെയറുകളുള്ള വേഷം സമാനതകളില്ലാത്ത വിധം അദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്. പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട് ചിത്രത്തിൽ മാത്യുവിന്‍റെ ഓരോ നീക്കങ്ങളും.
സ്വാതി എന്ന കഥാപാത്രമായി അപർണയും പെർഫെക്ട് കാസ്റ്റിങ്ങാണ്. ഇരുവരുടേയും കോമ്പിനേഷൻ സീനുകളും സമാനതകളില്ലാത്ത വിധം മികച്ചുനിൽക്കുന്നുണ്ട്. നവാഗതനായ ജിഷോ ലോൺ ആന്‍റണി എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹോളിവുഡ് സ്റ്റാൻഡേർഡ് മേക്കിങ് കൊണ്ട് സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണിപ്പോള്‍. റിലീസായി രണ്ട് ദിനം പിന്നിടുമ്പോള്‍ തന്നെ മികച്ച രീതിയിലുള്ള ജനപിന്തുണയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തിരക്കഥയിലെ വേറിട്ട രീതിയിലുള്ള സമീപനവും അവതരണശൈലിയും പതിയെ സഞ്ചരിക്കുന്ന ഒരു പ്രതികാരകഥയായി മാത്രമായി മാറേണ്ട സിനിമയെ മറക്കാനാവാത്തൊരു ദൃശ്യാനുഭവമാക്കി മാറ്റുന്നുണ്ട്. കണ്ടു ശീലിച്ച കാഴ്ചകൾക്കപ്പുറത്തേക്കാണ് സിനിമയിലെ ദൃശ്യങ്ങൾ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് 'രുധിരം' നിര്‍മ്മിച്ചിരിക്കുന്നത്.
ഇത് പ്രേക്ഷകർ നൽകിയ വിജയം; 50-ാം ദിനത്തിൽ 'മുറ'
സജാദ് കാക്കു ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങളും ഏറെ മികവുറ്റതാണ്. അവയൊക്കെ ഏറെ കിറുകൃത്യമായി കൂട്ടിയോജിപ്പിച്ചിരിക്കുന്ന ഭവന്‍ ശ്രീകുമാറിന്‍റെ എഡിറ്റിംഗ് മികവ് എടുത്തുപറയേണ്ടതാണ്. 4 മ്യൂസിക്സ് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ മ്യൂസിക് സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒരു മിസ്റ്ററി മൂഡ് നിലനിർത്തുന്നതിൽ സഹായകരമായിട്ടുണ്ട്. പരീക്ഷണ സ്വഭാവമുള്ള ആഖ്യാനത്തോടൊപ്പം സാങ്കേതിക മികവും തികവുറ്റ മേക്കിങ്ങും ചേരുന്ന 'രുധിരം' മലയാളത്തിൽ പുതുമയുള്ളൊരു പ്രമേയത്തെ ഭംഗിയായി അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണെന്നാണ് തിയേറ്ററുകളിലെ തിരക്ക് സൂചിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..