കാഞ്ചന 4 ല്‍ മൃണാള്‍ താക്കൂറോ?: ഒടുവില്‍ അഭ്യൂഹം അവസാനിപ്പിച്ച് രാഘവ ലോറന്‍സ്
സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാള്‍.
ചെന്നൈ: തമിഴ് പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ഫ്രാഞ്ചെസിയാണ് രാഘവ ലോറന്‍സിന്‍റെ കാഞ്ചന സീരിസ്. ഈ സീരിസിലെ നാലമത്തെ ചിത്രം ഇപ്പോള്‍ ഒരുങ്ങാന്‍ പോവുകയാണ് എന്നാണ് വിവരം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത് തന്നെ ആരംഭിക്കും എന്നാണ് കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാന നായിക വേഷത്തിലേക്ക് നടി മൃണാള്‍ താക്കൂര്‍ എത്തും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാള്‍. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഫാമിലി സ്റ്റാര്‍ എന്ന ചിത്രത്തിലാണ് മൃണാള്‍ അവാസാനം അഭിനയിച്ചത്. എന്നാല്‍ ഈ ചിത്രം തെലുങ്കില്‍ വലിയ ഫ്ലോപ്പായിരുന്നു. കാഞ്ചന 4ലൂടെ മൃണാള്‍ തമിഴകത്തേക്ക് എത്തുന്നു എന്ന വിവരം വിവിധ ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു.
എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചാണ് ഇപ്പോള്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവും, സംവിധായകനും പ്രധാന താരവുമായ രാഘവ ലോറന്‍സ് തന്നെ രംഗത്ത് എത്തിയത്. കാഞ്ചന 4, കാസ്റ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എല്ലാ വിവരങ്ങളും വെറും അഭ്യൂഹങ്ങൾ മാത്രമാണ്. രാഗവേന്ദ്ര പ്രൊഡക്ഷനിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ എത്തുമെന്നാണ് എക്സില്‍ നടത്തിയ പോസ്റ്റിലൂടെ രാഘവ ലോറന്‍സ് പറയുന്നത്.
അതേ സമയം ഈ പോസ്റ്റിന് താഴെ മൃണാള്‍ പടത്തില്‍ വേണം എന്ന ആവശ്യം നിറയുകയാണ്. പലരും ഇത് തന്നെ ഈ എക്സ് പോസ്റ്റിന് അടിയില്‍ ആവശ്യപ്പെടുന്നുണ്ട്. രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് കാഞ്ചന 4. പരമ്പരയുടെ ആദ്യഭാഗമായ മുനി 2007 ലാണ് പുറത്തിറങ്ങിയത്. തുടർന്ന് 2011-ൽ പുറത്തിറങ്ങിയ മുനി 2: കാഞ്ചന. 2015ലും 2019ലും കാഞ്ചന 2ഉം 3ഉം പുറത്തിറങ്ങി. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ബോക്സോഫീസില്‍ വന്‍ വിജയങ്ങളാണ് ഉണ്ടാക്കിയത്.
ഗുരുവായൂര്‍ അമ്പലനടയില്‍ ഇതുവരെ കണ്ടത് അരക്കോടി ആളുകള്‍; കണക്ക് പുറത്ത്
കാണുമ്പോൾ പൊരിഞ്ഞ അടി പോലെ, പക്ഷെ അങ്ങനെയല്ല ഈ താര ദമ്പതികള്‍; ഫോട്ടോഷൂട്ട് വൈറല്‍