കൈത്താങ്ങായി ‘രാധേ ശ്യാം’ ടീം; ഷൂട്ടിങ്ങിന് ഉപയോഗിച്ച കിടക്കകളും സ്ട്രെച്ചറുകളും സംഭാവന ചെയ്തു

ചിത്രീകരണത്തിനായി നിര്‍മ്മിച്ച സെറ്റില്‍ കിടക്കകള്‍, സ്‌ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കൊവിഡ് രോ​ഗികൾക്ക് നൽകിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

radhe shyam team donate medical equipment to hospital

കൊവിഡ് രണ്ടാം തരം​ഗം രാജ്യത്ത് അതിരൂക്ഷമാകുകയാണ്. ഓരോദിവസം നിരവധി പേരാണ് കൊവിഡിന് മുന്നിൽ കീഴടങ്ങിയത്. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിനിമ മേഖല വീണ്ടും അടച്ച് പൂട്ടി. പ്രഭാസ് നായകനാവുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഹൈദരാബാദില്‍ വെച്ച് നടക്കാനിരിക്കെയാണ് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നത്. ഇപ്പോഴിതാ ചിത്രീകരണത്തിനായി നിര്‍മ്മിച്ച സെറ്റില്‍ കിടക്കകള്‍, സ്‌ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കൊവിഡ് രോ​ഗികൾക്ക് നൽകിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് ഇവയെല്ലാം രാധേ ശ്യാം ടീം നല്‍കിയത്. തെലങ്കാനയിലും കൊവിഡ് വ്യാപനം ഗുരുതരമാണ്. കിടക്കകള്‍ക്ക് ക്ഷാമം വന്നതിനെ തുടര്‍ന്നാണ് രാധേ ശ്യാം ടീമിന്റെ സഹായം. ഇറ്റലിയിലെ 70കളിലെ ആശുപത്രിയായി പ്രത്യേകം നിര്‍മ്മിച്ച ഈ സെറ്റില്‍ 50 കസ്റ്റം ബെഡ്ഡുകള്‍, സ്‌ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്റ്റാന്‍ഡുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവ ഉണ്ടായിരുന്നു.  സെറ്റിലുണ്ടായിരുന്ന സാധനങ്ങള്‍ ഏകദേശം 9 ട്രക്കുകളിലായിട്ടാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.

പ്രഭാസും പൂജ ഹെഗ്ഡെജുമാണ് രാധേ ശ്യാമിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാധേശ്യാം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകന്‍ രാധാകൃഷ്‍ണ കുമാര്‍ ആണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് എത്തുക. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്‍ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios