അമ്പതാം പടത്തില്‍ അത് വേണം എന്ന് ഉറപ്പിച്ച് ധനുഷ്; 'രായന്‍' എത്തുന്നത് ഇങ്ങനെ
പോസ്റ്ററുകളും ടീസറും അനുസരിച്ച്, 'രായന്‍' ആക്ഷനും വയലന്‍സും നിറഞ്ഞ ഒരു പ്രതികാര കഥയാണ് പറയുന്നത്.
ചെന്നൈ: ധനുഷിന്‍റെ രണ്ടാമത്തെ സംവിധാന സംരംഭമായ 'രായന്‍' തീയറ്ററില്‍ എത്തുക 'എ' സർട്ടിഫിക്കറ്റുമായി. നടനെന്ന നിലയിൽ ധനുഷിന്‍റെ 50-ാമത്തെ ചിത്രം കൂടിയാണിത്. ജൂൺ 13 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പ്രകാരം രണ്ടാഴ്ച കഴിഞ്ഞ് ജൂലൈ 26 ന് ചിത്രം തിയേറ്ററുകളിലെത്തും.
റിലീസിന് രണ്ടാഴ്ച മുമ്പ് ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് ലഭിച്ചതായി പ്രഖ്യാപിച്ച് ജൂലൈ 9 ന് ധനുഷ് ഒരു പ്രത്യേക പോസ്റ്റർ പങ്കിട്ടത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കട്ടുകള്‍ ഒന്നും നിര്‍ദേശിച്ചിട്ടില്ല ചിത്രത്തിന്‍റെ റൺടൈം ഏകദേശം രണ്ട് മണിക്കൂർ 25 മിനിറ്റാണ്. എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ ചില രംഗങ്ങള്‍ മാറ്റാന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും സംവിധായകന്‍ ധനുഷ് അതിന് തയ്യാറായില്ലെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പോസ്റ്ററുകളും ടീസറും അനുസരിച്ച്, 'രായന്‍' ആക്ഷനും വയലന്‍സും നിറഞ്ഞ ഒരു പ്രതികാര കഥയാണ് പറയുന്നത്. ധനുഷ് ടൈറ്റിൽ റോളിൽ എത്തുമ്പോൾ എസ് ജെ സൂര്യ പ്രധാന വില്ലന്‍ വേഷത്തിൽ എത്തുമെന്നാണ് വിവരം.
അടുത്തിടെ ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ രായന്‍റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. എആർ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. തന്‍റെ കരിയറിൽ ഉടനീളം പിന്തുണച്ച ഒരു വ്യക്തിയാണ് റഹ്മാന്‍ എന്നാണ് ധനുഷ് ചടങ്ങില്‍ റഹ്മാനെക്കുറിച്ച് പറഞ്ഞത്.
കാളിദാസ് ജയറാം, സന്ദീപ് കിഷൻ, ദുഷാര വിജയൻ, അപർണ ബാലമുരളി, പ്രകാശ് രാജ്, ശെൽവരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'രായന്‍'. ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി വേഷത്തില്‍ വരലക്ഷ്മി ശരത്കുമാർ എത്തുന്നുണ്ട്.
സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഓം പ്രകാശാണ്, എഡിറ്റിംഗ് പ്രസന്ന ജികെ. 100 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം.
'ഇന്ത്യൻ 2' എത്താൻ ഇനി ദിവസങ്ങൾ മാത്രം: ബുക്കിംഗ് തുടങ്ങുന്നു