പ്രേക്ഷകരെ പിടിച്ചിരുത്തി ത്രില്ലടിപ്പിച്ചു രാസ്ത; മികച്ച പ്രേക്ഷക പ്രതികരണം

അനീഷ് അൻവർ എന്ന ക്രാഫ്റ്റ് മാന്റെ മികവും, .റുബൽ ഖാലി എന്ന അത്ഭുത ലോകത്തിന്റെ ഭംഗി ഒപ്പിയെടുത്ത വിഷ്ണു നാരായണന്റെ  മികവുറ്റ വിശ്വലുകളും ചിത്രത്തെ മറ്റൊരു  തലത്തിൽ എത്തിക്കുന്നു.

Raastha movie audience response vvk

കൊച്ചി: ഭൂമിയിലെ ഏറ്റവും വലിയ മണൽ മരുഭൂമിയിലെ  അതി ജീവനത്തിന്റെ കഥ പറഞ്ഞ അനീഷ് അൻവർ ചിത്രം രാസ്തക്കു ഗംഭീര വരവേൽപ്പ്. സർവൈവൽ  ത്രില്ലെർ ആയി എത്തിയ ചിത്രം റുബൽ ഖാലി മരുഭൂമിയിൽ പെട്ടു പോകുന്ന നാല് പേരുടെ ദിവസങ്ങളുടെ അതിജീവനവും അവരെ കണ്ടെത്താൻ ഇറങ്ങി തിരിക്കുന്ന  ഒമാൻ പോലീസും,റെസ്ക്യൂ ടീമും മരുഭൂമിയിൽ നേരിടുന്ന വെല്ലുവിളികളും ആണ്  പറയുന്നത്.ജിസിസി യിൽ നിന്നും കേരളത്തിൽ നിന്നും ഗംഭീര റിവ്യൂസ് ആണ് സിനിമക്ക് ലഭിക്കുന്നത്.

നായകൻ ആയി എത്തിയ സർജനോ ഖാലിദ്, കേന്ദ്ര കഥാപാത്രമായി എത്തിയ അനഘ നാരായണൻ എന്നിവർ  തങ്ങളുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ്  ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്,ഒപ്പം ഒമാനി ആക്ടർ കമിസ് അൽ റവാഹി, അനീഷ് അൻവർ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി, ആരാധ്യ ആൻ,എന്നിവരും തങ്ങളുടെ റോളുകൾ ഗംഭീരമാക്കിയിട്ടുണ്ട്.റെസ്ക്യൂ ക്യാമ്പ് ഓഫീസാറായി വേഷമിട്ട പാകിസ്താനി ആക്ടർ സമി സാരങ്ങിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

അനീഷ് അൻവർ എന്ന ക്രാഫ്റ്റ് മാന്റെ മികവും, .റുബൽ ഖാലി എന്ന അത്ഭുത ലോകത്തിന്റെ ഭംഗി ഒപ്പിയെടുത്ത വിഷ്ണു നാരായണന്റെ  മികവുറ്റ വിശ്വലുകളും ചിത്രത്തെ മറ്റൊരു  തലത്തിൽ എത്തിക്കുന്നു.നവാഗതരായ ഷാഹുൽ ഈരാറ്റുപേട്ട, ഫായിസ് മടക്കര എന്നിവരുടെ കരുത്തുറ്റ തിരക്കഥ തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് തന്നെ പറയാം,2011 സൗദിയിലെ റുബൽ ഖാലി മരുഭൂമിയിൽ നടന്ന യ്ഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ്  തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒപ്പം തന്നെ എടുത്തു പറയാവുന്നത് അവിൻ മോഹൻ സിതാര ഒരുക്കിയ ബാക്ക് ഗ്രൗണ്ട് സ്കോറുകളും, പാട്ടുകളും ആണ്.മരുഭൂമിയിലെ പേടി പെടുത്തുന്ന സീനുകൾ അതെ ഇമോഷനിൽ പ്രേക്ഷരിലേക്ക് എത്തിക്കുവാൻ അവിൻ മോഹൻ സിതാരക്ക് കഴിഞ്ഞു.കഥക്ക് അനുയോജ്യമായ രീതിയിലുള്ള അഫ്‌താർ അൻവറിന്റെ എഡിറ്റിംഗ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ  വലിയ പങ്കു വഹിക്കുന്നു.ഒപ്പം Vfx വർക്കുകകളും .സിനിമയിലെ പ്രധാന ഭാഗങ്ങളിൽ ആയി വരുന്ന സാൻഡ്  സ്റ്റോമുകൾ, അതിന്റെ പൂർണതയിൽ  എത്തിക്കുന്നതിൽ Vfx ചെയ്ത ഫോക്സ് ഡോട്ട് മീഡിയ നല്ല  പങ്കു വഹിക്കുന്നുണ്ട്.അതുപോലെ കളറിങ്ങും,ഫൈനൽ മിക്സും, സൗണ്ട് എഫക്ടസും സിനിമയെ പ്രേക്ഷകന്റെ ഉള്ളിലേക്ക് ആഴത്തിൽ എത്തിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.

ഏതായാലും 2024 ലെ ആദ്യ ചിത്രം എന്ന നിലയിൽ എത്തിയ രാസ്ത തീയേറ്ററുകളിൽ വീണ്ടും ആളെ നിറക്കുമെന്ന് തന്നെ കരുതാം.

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നില്‍ക്കണം; റീഷൂട്ട് ആവശ്യപ്പെട്ട് സുരേഷ് ഗോപി നോ പറഞ്ഞ് ജോഷി.!

അമിതാഭോ, രജനികാന്തോ, കമല്‍ഹാസനോ അല്ല ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു കോടി പ്രതിഫലം വാങ്ങിയ താരം.!
 

Latest Videos
Follow Us:
Download App:
  • android
  • ios