മിത്രൻ ജവഹറിന്റെ സംവിധാനത്തില്‍ മാധവൻ, ഫസ്റ്റ് ലുക്ക് പുറത്ത്

ആര്‍ മാധവൻ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.

R Madhavan film Adhirshtasaalis first look out hrk

തമിഴകത്തെ തിരുച്ചിദ്രമ്പലം സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് മിത്രൻ ജവഹര്‍. ചിത്രത്തില്‍ ധനുഷാണ് നായകനായി എത്തിയത്. ആഗോളതലത്തില്‍ 100 കോടിയലധികം കളക്ഷൻ ചിത്രം നേടിയിരുന്നു. മിത്രൻ ജവഹറിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ നായകൻ മാധവനാണ്.

ആര്‍ മാധവൻ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. അദിര്‍ഷ്‍ടശാലി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മാധവന്റെ വേറിട്ട കഥാപാത്രമാകും എന്നാണ് ഫസ്റ്റ് ലുക്കിലെ സൂചന. മഡോണ സെബാസ്റ്റ്യനും ചിത്രത്തില്‍ ഉണ്ടാകും.

മാധവൻ വേഷമിട്ട ചിത്രമായി ഒടുവില്‍ ബോളിവുഡില്‍ നിന്നുള്ള ശെയ്‍ത്താനാണ് പ്രദര്‍ശനത്തിന് എത്തിയത്. മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ ചിത്രമായിരുന്നു ശെയ്‍ത്താൻ. അജയ് ദേവ്‍ഗണ്‍ നായകനുമായപ്പോള്‍ 212 കോടി രൂപയില്‍ അധികം ആകെ ആഗോള കളക്ഷൻ നേടിയെന്നാണ് റിപ്പോര്‍ട്ട്. ശെയ്‍ത്താൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധാനം വികാസ് ബഹ്‍ലാണ്. അജയ് ദേവ്‍ഗണ്‍ ചിത്രം നിര്‍മിച്ചിരിക്കുന്നു. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ മാധവന്റേത്.

മിത്രൻ ജവഹറിന്റെ സംവിധാനത്തിലുള്ള തിരുച്ചിദ്രമ്പലം സിനിമയില്‍ നായിക നിത്യാ മേനൻ ആയിരുന്നു. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ചിത്രത്തിലൂടെ നിത്യാ മേനന് ലഭിച്ചുവെന്ന പ്രത്യേകതയുമുണ്ട്. ഓം പ്രകാശായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. തമിഴകത്തിന്റെ ധനുഷ് നായകനായി വന്ന ചിത്രത്തില്‍ നിത്യാ മേനനന് പുറമേ പ്രധാന കഥാപാത്രമായി പ്രകാശ് രാജ്, ഭാരതി രാജ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, ശ്രീരഞ്ജിനി, എ രേവതി, വിക്രം രാജ, മിത്രൻ ആര്‍ ജവഹര്‍ എന്നിവരും ഉണ്ടായിരുന്നപ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറും നിര്‍മിച്ചത് കലാനിധി മാരന്റെ സണ്‍ പിക്ചേഴ്‍സും ആയിരുന്നു.

Read More: ധനുഷിന്റെ തിരുച്ചിദ്രമ്പലത്തിന്റെ സംവിധായകന്റെ പുതിയ ചിത്രത്തില്‍ മാധവൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios