'പുഷ്‍പക വിമാനം' ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

സന്ദീപ് സദാനന്ദനും ദീപു എസ് നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്

pushpaka vimanam malayalam movie first look title poster out

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പക വിമാനം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടൻ നിവിൻ പോളിയുടെ ഒഫിഷ്യൽ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വായ മൂടിക്കെട്ടിയ നിലയിൽ സിജു വിൽസൻ, ബാലു വർഗീസ്, പൊലീസ് വേഷത്തിൽ ധീരജ് ഡെന്നി എന്നിവരുടെ ചിത്രങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്.  

രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവരാണ് നിർമ്മിക്കുന്നത്. നഗര ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ സൗഹൃദത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സിജു വിൽസൻ, നമുത (വേല ഫെയിം), ബാലു വർഗീസ്, എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ധീരജ് ഡെന്നി, മനോജ് കെ യു എന്നിവരും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് (മിന്നൽ മുരളി ഫെയിം) എന്നിവരും മലയാളത്തിലെ മറ്റൊരു ബഹുമുഖ പ്രതിഭയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സന്ദീപ് സദാനന്ദനും ദീപു എസ് നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം രാഹുൽ രാജ്, ഛായാഗ്രഹണം രവി ചന്ദ്രൻ, എഡിറ്റിംഗ് അഖിലേഷ് മോഹൻ, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ജിത്തു പയ്യന്നൂർ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണന്‍. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : ദിൽജിത്ത് ദോസഞ്ചിന്‍റെ 'കല്‍ക്കി'യിലെ ​ഗാനം; പ്രൊമോ വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios