'പുഷ്പ 2: ദ റൂൾ' ചിത്രത്തിന് വന്‍ തിരിച്ചടിയോ? ; പ്രതീക്ഷ പോലെ കാര്യങ്ങള്‍ നടക്കില്ലെന്ന് റിപ്പോര്‍ട്ട്

ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജോലികള്‍ ജൂണ്‍ അവസാനത്തോടെ പൂര്‍ത്തികരിക്കാനാണ് പദ്ധതികള്‍ ഉണ്ടായിരുന്നത്.

Pushpa 2: The Rule Postponed setback report by telugu media vvk

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഈ വര്‍ഷം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിന്‍റെ  പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ് എന്നാണ് വിവരം. എന്നാല്‍ വിവിധ തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്‍റെ റിലീസ് നീണ്ടേക്കും എന്നാണ് പറയുന്നത്. 

ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജോലികള്‍ ജൂണ്‍ അവസാനത്തോടെ പൂര്‍ത്തികരിക്കാനാണ് പദ്ധതികള്‍ ഉണ്ടായിരുന്നത്.ചിത്രത്തിലെ അടുത്തിടെ ഇറങ്ങിയ രണ്ട് ഗാനങ്ങളും ഹിറ്റായിരുന്നു. എന്നാല്‍ ജൂലൈ മാസത്തേക്ക് ഷൂട്ടിംഗ് നീളുമെന്നാണ് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍മ്മാതാക്കള്‍ അടക്കം വന്‍ സമ്മര്‍ദ്ദത്തിലാണെന്നും ചിത്രത്തിന്‍റെ ഹൈപ്പും ബജറ്റും ഉയര്‍ന്നതോടെ ഷൂട്ടിംഗ് നീണ്ടുവെന്നാണ് വിവരം. 

അടുത്തിടെ ആദ്യഭാഗത്തിന്‍റെ എഡിറ്റാറായ റൂബന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. തിരക്കേറിയ എഡിറ്ററായ റൂബന്‍ ചിത്രത്തിനായി ഷെഡ്യൂള്‍ ക്രമീകരിച്ചെങ്കിലും അവസാനഘട്ടത്തില്‍ പിന്‍മാറുകയായിരുന്നു എന്നാണ് വിവരം. 'പുഷ്പ: ദി റൈസ്' വിജയത്തില്‍ റൂബന്‍റെ എ‍ഡിറ്റിംഗ് നിർണായകമായതിനാൽ അദ്ദേഹത്തിന്‍റെ പിന്‍മാറല്‍ പുഷ്പ  ടീമിന് തിരിച്ചടിയായി എന്നാണ് വിവരം.

റൂബന്‍ പിന്‍മാറിയതിന് പിന്നാലെ സംവിധായകൻ സുകുമാർ മറ്റൊരു പ്രമുഖ എഡിറ്ററായ നവീൻ നൂലിയെയാണ് പുഷ്പ 2 ഏല്‍പ്പിച്ചിരിക്കുന്നത്. നവീൻ നൂലി ജോലി ഇതിനകം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ചിത്രത്തില്‍ പ്രധാന വില്ലനായി എത്തുന്ന ഫഹദ് ഫാസിലിന്‍റെ ഡേറ്റ് താമസിച്ചതും ഷൂട്ടിംഗ് നീളാന്‍ കാരണമായി എന്നാണ് തെലുങ്ക് 360ന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. പക്ഷെ റിലീസ് മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. 

പക്ഷെ അത്തരം സാധ്യതയിലേക്കാണ് ചിത്രം നീങ്ങുന്നത് എന്ന വ്യക്തമായ സൂചനയാണ് തെലുങ്ക് മാധ്യമങ്ങള്‍ നല്‍കുന്നത്. ഇതിനകം തീയറ്റര്‍ റൈറ്റ്സുകളും, ഒടിടി, ഓഡിയോ വില്‍പ്പനകളും നടന്ന ചിത്രമാണ് പുഷ്പ 2. ഉത്തരേന്ത്യയില്‍ 200 കോടിയുടെ വിതരണ കരാര്‍ ചിത്രത്തിന് ലഭിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. 

മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുഷ്പ 2വില്‍ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. 

മിർസാപൂർ സീസൺ 3ന്‍റെ ടീസർ പുറത്തിറക്കി; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കാന്‍ ചലച്ചിത്രോത്സവത്തിലെ വിജയത്തില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല: അനുരാഗ് കശ്യപ്
 

Latest Videos
Follow Us:
Download App:
  • android
  • ios