'ഇവര്‍ ഇത് എന്ത് ഭാവിച്ചാണ്?' : പുഷ്പ 2 പുതിയ പ്രഖ്യാപനം കേട്ട് ഞെട്ടി സിനിമ ലോകം, വന്‍ സര്‍പ്രൈസ്!

പുഷ്പ 2 ജനുവരി 11ന് വീണ്ടും റിലീസ് ചെയ്യും.സംക്രാന്തി പ്രമാണിച്ചാണ് ഈ റിലീസ്. വന്‍ സര്‍പ്രൈസ്

Pushpa 2 Reloaded release date: Allu Arjuns blockbuster return to theatres with 20 minutes of bonus footage

ചെന്നൈ: അല്ലു അർജുന്‍ നായകനായി എത്തി പുഷ്‌പ 2 റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി പുഷ്‌പ 2 മാറിയിട്ടുണ്ട്. ബാഹുബലി 2വിന്‍റെ റെക്കോർഡ് മറികടന്നാണ് ഈ നേട്ടം സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം നേടിയത്.  ഈ ചിത്രം ഇതുവരെ 1,831 കോടി കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

ഇപ്പോഴിതാ അപ്രതീക്ഷിതമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. പുഷ്പ 2 ജനുവരി 11ന് വീണ്ടും റിലീസ് ചെയ്യും. സംക്രാന്തി പ്രമാണിച്ചാണ് ഈ റിലീസ്. ഗെയിം ചേഞ്ചര്‍ അടക്കം റിലീസുകള്‍ക്ക് ഭീഷണിയാണ് പുതിയ പ്രഖ്യാപനം എന്നാണ് വിവരം. ഡിസംബര്‍ 5ന് പുഷ്പ 2 റിലീസ് ചെയ്ത സമയത്ത് ഇല്ലാത്ത 20 മിനുട്ട് രംഗങ്ങള്‍ പുഷ്പ 2 റീലോഡഡ് എന്ന് പേരിട്ടിരിക്കുന്ന റിലീസില്‍ ഉണ്ടാകും എന്നാണ് വിവരം. 

എന്തായാലും അണിയറക്കാര്‍ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ 3 മണിക്കൂര്‍ 25 മിനുട്ടാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം ഇത് 20മിനുട്ട് കൂടി കൂടിയേക്കും എന്നാണ് വിവരം. സംഘടന രംഗങ്ങള്‍ അടക്കം പുതുതായി എത്തും എന്നാണ് വിവരം. 

രശ്മിക, ഫഹദ് ഫാസിൽ, സുനിൽ, അനുശ്യ, ജഗപതി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച ചിത്രം ഡിസംബര്‍ 5നാണ് റിലീസായത്. ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദാണ്. മൈത്രി മൂവി മേക്കേര്‍സാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. ബോക്സോഫീസില്‍ 2000 കോടി എന്ന ലക്ഷ്യത്തിലേക്ക് അടുക്കാന്‍ പുഷ്പ 2 റീറിലീസ് നിര്‍മ്മാതാക്കളെ സഹായിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. 

'പുഷ്പ 2: ദി റൂൾ' റീലോഡ് ചെയ്‌ത പതിപ്പ് ഉത്സവ സീസണില്‍ വീണ്ടും ഇറക്കുന്നത് മികച്ച കളക്ഷന്‍ മുന്നില്‍ കണ്ടാണ്. ഇത് ഇറങ്ങുന്നതോടെ പുഷ്പ 2 ഒടിടി തള്ളിപ്പോകും. 

'എല്ലാം നേടിയ പുഷ്പയ്ക്ക്, ഈ നാട്ടില്‍ മാത്രം വന്‍ നഷ്ടം': 1800 കോടി നേടിയ പുഷ്പ 2 ഈ സ്ഥലത്ത് പരാജയപ്പെട്ടു!

പുഷ്പ 2 ദുരന്തം നടന്ന് ഒരു മാസം കഴിഞ്ഞു; ഒടുവില്‍ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ സന്ദര്‍ശിച്ച് അല്ലു അര്‍ജുന്‍

Latest Videos
Follow Us:
Download App:
  • android
  • ios