ഇന്ത്യന്‍ സിനിമ ഞെട്ടുന്ന ഒടിടി തുക ! പുഷ്പ 2 എപ്പോള്‍ ഒടിടിയില്‍ എവിടെ, എപ്പോള്‍ കാണാം !
ബോക്സ് ഓഫീസിൽ വൻ വിജയമായ പുഷ്പ 2: ദി റൂൾ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
മുംബൈ: അല്ലു അര്‍ജുന്‍ നായകനായ സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂൾ ബോക്സോഫീസില്‍ ഇന്ത്യന്‍ സിനിമ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ വിജയമായിരിക്കുകയാണ്. ചിത്രം 1800 കോടിയിലേറെയാണ് ഒരു മാസത്തില്‍ ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രം എന്ന പദവിയാണ് ഈ തെലുങ്ക് ചിത്രം നേടിയിരിക്കുന്നത്.
1788 കോടി രൂപ നേടിയ എസ്എസ് രാജമൗലിയുടെ ബാഹുബലി 2-നെ മറികടന്ന് എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമെന്ന സ്ഥാനം പുഷ്പ 2വിന് സ്വന്തമാക്കിയത്. ആമീര്‍ ഖാന്‍റെ ദംഗല്‍ മാത്രമാണ് പുഷ്പ 2വിന് മുന്നില്‍ ഉള്ളത്. ഇറങ്ങി ഒരു മാസം കഴിഞ്ഞിട്ടും ക്രിസ്മസ് റിലീസുകളെക്കാള്‍ കൂടിയ കളക്ഷനാണ് പുഷ്പ 2 ഇപ്പോഴും നേടി കൊണ്ടിരിക്കുന്നത്.
പുഷ്പ 2 ഹിന്ദി പതിപ്പിനാണ് ഇപ്പോഴും കാഴ്ചക്കാര്‍ ഏറെയുള്ളത്. അതേ സമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് എപ്പോള്‍ എന്ന ചര്‍ച്ചയും സജീവമാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഒടിടി ഡീലിലൂടെയാണ് നേരത്തെ നെറ്റ്ഫ്ലിക്സ് പുഷ്പ 2 ഒടിടി അവകാശം കരസ്ഥമാക്കിയത്. ചിത്രത്തിന്‍റെ സാധാരണ ഒടിടി വിന്‍റോയായ 28 ദിവസം പക്ഷെ പുഷ്പ 2വിന്‍റെ വന്‍ വിജയത്തെ തുടര്‍ന്ന് ചിത്രത്തിന് ബാധകമായിരുന്നില്ല.
വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 250 കോടി രൂപയ്ക്കാണ് പുഷ്പ 2വിന്‍റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. ഈ നിക്ഷേപം വീണ്ടെടുക്കുന്നതിനായി സിനിമ ഉടൻ സ്ട്രീം ചെയ്യാൻ ഒടിടി പ്ലാറ്റ്‌ഫോം ആഗ്രഹിക്കുന്നുവെന്നാണ് വിവരം. അതിനാല്‍ 2025 ജനുവരി അവസാനത്തോടെ പുഷ്പ 2 സ്ട്രീമിംഗിനായി നെറ്റ്ഫ്ലിക്സിൽ ലഭ്യമായേക്കും എന്നാണ് വിവരം. മിക്കവാറും ജനുവരി 26 നുള്ളില്‍ പുഷ്പ 2 ഒടിടി റിലീസ് പ്രതീക്ഷിക്കാം എന്നാണ് വിവരം.
ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുഷ്പ 2 വീണ്ടും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുന്‍റെ ആരാധകര്‍ക്ക് ആവേശമാണ് വാര്‍ത്ത. നേരത്തെ പുഷ്പ 1 ആമസോണ്‍ പ്രൈം ആയിരുന്നു വാങ്ങിയിരുന്നത്.
2025ല്‍ ഹിറ്റ് തുടക്കം കുറിച്ച് ടോവിനോ തോമസ്; 'ഐഡന്റിറ്റി' പ്രദർശന വിജയം നേടുന്നു!
തിയറ്ററുകളില്‍ മിസ് ആയവര്‍ക്ക്; 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' സ്ട്രീമിംഗ് ആരംഭിച്ചു