'പുഷ്‍പ 2' ഒരിക്കല്‍ക്കൂടി കാണേണ്ടിവരുമോ? ആരാധകര്‍ക്ക് ന്യൂഇയര്‍ സര്‍പ്രൈസ് ഒരുക്കാന്‍ നിര്‍മ്മാതാക്കള്‍

നിലവില്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മൂന്നാമത്തെ വലിയ ഹിറ്റ് 

pushpa 2 makers to add 15 minutes footage to the now running film allu arjun

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ മുന്‍നിരയിലുണ്ട് നിലവില്‍ പുഷ്പ 2. ദംഗലിനും ബാഹുബലിക്കും ശേഷം ഓള്‍ ടൈം ഇന്ത്യന്‍ ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1508 കോടിയാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ഒരു അപ്ഡേറ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ കൗതുകം ഉണര്‍ത്തുകയാണ്.

സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള ചിത്രമാണ് നിലവില്‍ പുഷ്പ 2. 3 മണിക്കൂര്‍ 20 മിനിറ്റ് ആണ് തിയറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന്‍റെ ദൈര്‍ഘ്യം. റിലീസിന് മുന്‍പ് കട്ട് ചെയ്യപ്പെട്ട 15- 18 മിനിറ്റ് സീനുകള്‍ തിയറ്ററുകളിലുള്ള ചിത്രത്തിലേക്ക് ചേര്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് യാഥാര്‍ഥ്യമായാല്‍ ചിത്രത്തിന്‍റെ ദൈര്‍ഘ്യം 3 മണിക്കൂര്‍ 35 മിനിറ്റിലും അധികം ആവും. ജനുവരി 1 മുതല്‍ ഈ പുതിയ പതിപ്പ് തിയറ്ററുകളില്‍ കാണാനാവുമെന്നാണ് റിപ്പോര്‍ട്ട്. 

പ്രീ റിലീസ് ഹൈപ്പിനൊപ്പം നിന്ന തരംഗമാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചിത്രം സൃഷ്ടിച്ചത്. വിശേഷിച്ചും ഉത്തരേന്ത്യയില്‍. ഒഴിവാക്കപ്പെട്ട 15 മിനിറ്റ് ചിത്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ അത് എന്തൊക്കെയാവുമെന്ന് അറിയാനുള്ള കൗതുകം സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗത്തിന് ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. റിലീസ് ചെയ്ത പതിപ്പില്‍ നിന്ന് ചില ഭാഗങ്ങള്‍ നീക്കം ചെയ്യുന്നത് പലപ്പോഴും സംഭവിക്കാറുണ്ടെങ്കിലും കൂട്ടിച്ചേര്‍ക്കുന്നത് അപൂര്‍വ്വമാണ്. അതേസമയം ഇക്കാര്യത്തില്‍ ഒഫിഷ്യല്‍ കണ്‍ഫര്‍മേഷന്‍ ഇനിയും എത്തിയിട്ടില്ല. ഇത് നടന്നാല്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ വീണ്ടും ഒരു ചലനം ദൃശ്യമായേക്കാമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും ചേര്‍ന്നാണ്. 

ALSO READ : പെര്‍ഫോമര്‍ സുരാജ്, വേറിട്ട കോമഡി ട്രാക്കുമായി 'ഇ ഡി'; റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios