പുഷ്പ 2 കാരണം നോളന്‍ ചിത്രത്തിന് പണി കിട്ടിയോ? ശരിക്കും സംഭവിച്ചത് ഇതാണ്

പുഷ്പ 2 തിയേറ്ററുകളിൽ ഹൗസ് ഫുൾ ആയി ഓടുന്നു. ഐമാക്സ് സ്ക്രീനുകളിൽ പുഷ്പ 2 പ്രദർശിപ്പിക്കുന്നതിനാൽ ഇന്റർസ്റ്റെല്ലാർ റീ-റിലീസ് മാറ്റിവെച്ചു എന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. 

Pushpa 2 effect: Allu Arjun's film stops re-release of Interstellar in India here is truth

കൊച്ചി: അല്ലു അർജുനും രശ്മിക മന്ദാനയും ഒന്നിക്കുന്ന പുഷ്പ 2: ദി റൂൾ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രത്തെ ചുറ്റിപ്പറ്റി വന്‍ ഹൈപ്പാണ് ബോക്സോഫീസില്‍ ഉടലെടുത്തത്. ടിക്കറ്റ് നിരക്കും വർധിപ്പിച്ചിട്ടും അർദ്ധരാത്രി ഷോകൾ പോലും ഹൗസ് ഫുള്‍ ആയിരിക്കുകയാണ്.

സുകുമാർ സംവിധാനം ചെയ്‌ത ചിത്രം മൾട്ടിപ്ലക്‌സുകളും സിംഗിൾ സ്‌ക്രീനുകളും ഒട്ടുമുക്കാലും കൈയ്യടക്കിയാണ് റിലീസ് ചെയ്തിരിക്കുന്നത്. പലയിടത്തും പുഷ്പ 2: ദ റൂൾ മാത്രമാണ് പ്രദര്‍ശിപ്പിക്കുന്ന സിനിമ. തെലുങ്ക് സംസ്ഥാനങ്ങളിലും മറ്റും ഇതാണ് അവസ്ഥ. എന്നാൽ അതിനിടയില്‍ വന്ന വാര്‍ത്ത ക്രിസ്റ്റഫര്‍ നോളന്‍റെ വിഖ്യാത ചിത്രം ഇന്‍റര്‍സ്റ്റെല്ലാര്‍ റീറിലീസ് പുഷ്പ 2 കാരണം റദ്ദാക്കിയെന്നതായിരുന്നു. 

2ഡി, ഐമാക്സ് പതിപ്പുകളിൽ പുഷ്പ 2: ദി റൂൾ റിലീസ് ചെയ്തതിനാൽ, ക്രിസ്റ്റഫർ നോളന്‍റെ ഇന്‍റര്‍സ്റ്റെല്ലാറിന്‍റെ റീ-റിലീസിനെ ബാധിച്ചുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ വിവിധ എന്‍റര്‍ടെയ്മെന്‍റ് സൈറ്റുകളില്‍ വന്നിരുന്നു. അല്ലു അർജുന്‍റെ പുഷ്പ 2 ഇന്ത്യയിലെ എല്ലാ ഐമാക്സ് സ്‌ക്രീനുകളിലും പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ഡിസംബർ 6 ന് വീണ്ടും റിലീസ് ചെയ്യാനിരിക്കുന്ന ഇന്‍റര്‍സ്റ്റെല്ലാര്‍ റിലീസ് പ്രതിസന്ധിയിലായി എന്നായിരുന്നു വാര്‍ത്ത. 

സോഷ്യൽ മീഡിയയിൽ, ക്രിസ്റ്റഫർ നോളന്‍റെ നിരവധി ആരാധകർ ഇതില്‍ നിരാശ പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ബോളിവുഡ് ബബിള്‍ റിപ്പോര്‍ട്ട് പ്രകാരം ഇത് പുഷ്പ 2 ഹൈപ്പിന് വേണ്ടി ഉണ്ടാക്കിയ വാര്‍ത്തയാണ് എന്നാണ് പറയുന്നത്. 

ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഐമാക്‌സിൽ ഇന്‍റര്‍സ്റ്റെല്ലാര്‍  റീ-റിലീസ് നടക്കുന്നത് യുഎസിൽ മാത്രമാണ് എന്നാണ് പറയുന്നത്. ഇന്ത്യയിൽ ഈ റീ റിലീസ് ഇല്ല. അതിനാല്‍ തന്നെ ഇന്‍റര്‍സ്റ്റെല്ലാറിനെ മാറ്റി പുഷ്പ 2 പ്രദര്‍ശിപ്പിക്കാന്‍ ഇന്ത്യയിലെ ഒരു ഐമാക്സ് തീയറ്ററിലും ഒരു ശ്രമവും ഇല്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

നസ്രിയ vs ഫഹദ്: ബോക്സോഫീസിൽ 'കുടുംബപ്പോര്'

അല്ലു അർജുനല്ല, ഈ സൂപ്പർ സ്റ്റാർ ആയിരുന്നു 'പുഷ്പ' യുടെ റോളിലേക്ക് ആദ്യം തിരഞ്ഞെടുത്തത്

Latest Videos
Follow Us:
Download App:
  • android
  • ios