'രാം ചരണിന് ദേശീയ അവാര്‍ഡ് ഉറപ്പ്'; 'ഗെയിം ചേഞ്ചര്‍' ആദ്യ റിവ്യൂവുമായി 'പുഷ്‍പ 2' സംവിധായകന്‍

ഇന്ത്യന്‍ 2 ന് ശേഷം എത്തുന്ന ഷങ്കര്‍ ചിത്രം

pushpa 2 director sukumar gives first review of game changer movie by shankar and ram charan

ഒരു കാലത്ത് വമ്പന്‍ ഹിറ്റുകള്‍ തുടര്‍ച്ചയായി ഒരുക്കിയ സംവിധായകനാണ് ഷങ്കര്‍. എന്നാല്‍ 2.0 യ്ക്ക് ശേഷം ഒരു വിജയ ചിത്രമൊരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. വലിയ പ്രതീക്ഷയോടെ എത്തിയ കമല്‍ ഹാസന്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 വന്‍ പരാജയമാണ് നേരിടേണ്ടിവന്നത്. തെലുങ്കിലാണ് അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം. രാം ചരണ്‍ നായകനാവുന്ന ഗെയിം ചേഞ്ചര്‍ ആണ് അത്. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പുഷ്പ 2 സംവിധായകന്‍ സുകുമാര്‍.

യുഎസിലെ ഡാലസില്‍ നടന്ന ചിത്രത്തിന്‍റെ പ്രൊമോഷണല്‍ പരിപാടിയിലാണ് ഗെയിം ചേഞ്ചറിനെക്കുറിച്ച് സുകുമാര്‍ വാചാലനായത്. ചിത്രത്തിലെ പ്രകടനത്തിന് രാം ചരണിന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ഞാനൊരു രഹസ്യം പറയാം. ചിരഞ്ജീവി സാറുമൊത്താണ് ഗെയിം ചേഞ്ചര്‍ എന്ന ചിത്രം ഞാന്‍ കണ്ടത്. എനിക്ക് ഈ സിനിമയുടെ ആദ്യ റിവ്യൂ നല്‍കണമെന്നുണ്ട്. ആദ്യ പകുതി മനോഹരം. ഇന്‍റര്‍വെല്ലിന് ശേഷം അതിഗംഭീരം. എന്നെ വിശ്വസിക്കൂ. രണ്ടാം പകുതിയിലെ ഫ്ലാഷ് ബാക്ക് എപ്പിസോഡ് എന്നില്‍ രോമാഞ്ചം ഉണ്ടാക്കി. അസാധാരണ പടം. ഷങ്കറിന്‍റെ ജെന്‍റില്‍മാനും ഭാരതീയുഡുവും (ഇന്ത്യന്‍) പോലെ ഞാന്‍ ഈ ചിത്രം ആസ്വദിച്ചു", സുകുമാര്‍ പറയുന്നു.

ചിത്രത്തിലെ രാം ചരണിന്‍റെ പ്രകടനത്തെക്കുറിച്ച് സുകുമാര്‍ ഇങ്ങനെ പറയുന്നു- "ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങളില്‍ അദ്ദേഹം നല്‍കിയ വൈകാരികത എന്നെ സ്വാധീനിച്ചു. അദ്ദേഹം നന്നായി അഭിനയിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഒരു ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിക്കും", സുകുമാറിന്‍റെ വാക്കുകള്‍.

രാം ചരണുമായി ഏറെ വ്യക്തിബന്ധം പുലര്‍ത്തുന്നയാളാണ് സുകുമാര്‍. ഇരുവരും ചേര്‍ന്ന് ഒരുക്കിയ രംഗസ്ഥലം വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്. 

ALSO READ : തിയറ്ററിൽ ചിരിപ്പൂരം തീർത്ത് സുരാജ് ചിത്രം; മികച്ച പ്രകടനം കാഴ്ചവച്ച് 'ഇ ഡി'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios