പുഷ്പ ബ്രാന്‍റ് തന്നെ, വൈല്‍ഡ് ഫയറായി പുഷ്പ 2 അഡ്വാന്‍സ് ബുക്കിംഗ്; ടിക്കറ്റ് വില കേട്ടാല്‍ ബോധം പോകും !

പുഷ്പ 2 ന്റെ അഡ്വാന്‍സ് ബുക്കിംഗ് ബോക്സ് ഓഫീസില്‍ വന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നു. 

Pushpa 2 Box Office: With Highest Priced Ticket At Rs 2400, Allu Arjun Is Selling 383 Ticket Every Single Minute In India

മുംബൈ: ഇന്ത്യന്‍ സിനിമ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ നായകനായ ചിത്രം തെലുങ്കിലാണ് ഒറിജിനലായി ഇറങ്ങുന്നതെങ്കിലും പാന്‍ ഇന്ത്യന്‍ പടമായി മാറികഴിഞ്ഞു. പുഷ്പ 2വിന്‍റെ അഡ്വാന്‍സ്  ബുക്കിംഗ് ഞായറാഴ്ച വൈകീട്ട് ആരംഭിച്ചതോടെ ബോക്‌സ് ഓഫീസിൽ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രം ബുക്ക് മൈ ഷോ പോലുള്ള ടിക്കറ്റ് ബുക്കിംഗ് ആപ്പുകളില്‍ ചിത്രത്തിലെ ഡയലോഗ് പോലെ തന്നെയാണ് പ്രതികരണം സൃഷ്ടിക്കുന്നത്. പുഷ്പ ഫയര്‍ അല്ലടാ, വൈല്‍ഡ‍് ഫയര്‍ !

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അഡ്വാൻസ് ബുക്കിംഗ് ഇന്ത്യന്‍ ബോക്സോഫീസില്‍ ചരിത്രമാണ് കുറിക്കുന്നത്. ബുക്കിംഗ് തുടങ്ങി വൈകീട്ട് 7 മുതൽ 8  വരെ 23,000ത്തോളം ടിക്കറ്റുകൾ ബുക്ക് ചെയ്തു. ഡിസംബർ 1 ഞായറാഴ്ച ബിഎംഎസിൽ രാവിലെ 6 മുതൽ വൈകീട്ട് വരെ 2.42 ലക്ഷം ടിക്കറ്റുകൾ പുഷ്പ 2വിനായി ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. ഒരോ മിനുട്ടിലും 383 ടിക്കറ്റ് വരെ വിറ്റുപോയി എന്നാണ ്ഇതിന് അര്‍ത്ഥം. 

അതായത് ആദ്യ ദിവസം തന്നെ പ്രീസെയില്‍ ടിക്കറ്റ് വില്‍പ്പനയില്‍ ലിയോ മുന്‍പ് ആദ്യ 24 മണിക്കൂറില്‍ ഇട്ട 1.26 ലക്ഷം എന്ന പ്രീബുക്കിംഗ് റെക്കോഡ് പുഷ്പ തകര്‍ത്തിരിക്കുകയാണ്. അതേ സമയം ആദ്യ 24 മണിക്കൂറില്‍ അഡ്വാന്‍സ് ബുക്കിംഗില്‍ കല്‍ക്കി, ജവാന്‍ എന്നിവര്‍ ഇട്ട റെക്കോഡ് അല്ലു ചിത്രം മറികടന്നില്ല. എന്നാല്‍ ഡിസംബര്‍ 5ന് റിലീസാകുന്ന ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ റെക്കോഡ് ഇടും എന്നാണ് വിവരം. 

നിലവിൽ ഏറ്റവും ഉയർന്ന നിരക്കില്‍ വില്‍ക്കുന്ന ടിക്കറ്റ് പുഷ്പ 2വിന്‍റെതാണ് അത് മൈസൺ ഐനോക്സിൽ 2400 രൂപയാണ് പുഷ്പ 2 വിക്കറ്റിന്. ജിയോ വേൾഡ് പ്ലാസ, ബികെസി, ഡൽഹി: പിവിആർ ഡയറക്ടറേസ് കട്ട്, ആംബിയൻസ് മാൾ എന്നിവിടങ്ങളിലും ഇതേ നിരക്കാണ്. അതേസമയം, ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ചെന്നൈയിലെ എജിഎസ് സിനിമാസ് ഒഎംആറിലാണ് 60 രൂപ.

ബുക്ക് മൈ ഷോയില്‍ 1.2 മില്ല്യണ്‍ ആള്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച പുഷ്പ 2 സുകുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. 2021ല്‍ ഇറങ്ങിയ പുഷ്പയുടെ തുടര്‍ച്ചയാണ് പടം. അല്ലു അര്‍ജുന് പുറമേ ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. 

മലയാളികൾക്ക് അല്ലുവിന്റെ സമ്മാനം, മലയാള തനിമയിൽ പുഷ്പരാജും ശ്രീവല്ലിയും; കസറിക്കയറി പീലിങ്സ്

റിലീസ് 12,000 സ്ക്രീനുകളില്‍! 'പുഷ്‍പ 2' അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിച്ചു


 

Latest Videos
Follow Us:
Download App:
  • android
  • ios