ഒരു മാസത്തിന് ശേഷം അല്ലു അർജുൻ ഹൈദരാബാദ് കിംസ് ആശുപത്രിയിലെത്തി, ശ്രീ തേജിനെ കണ്ടു 

ഡിസംബർ 5 മുതൽ ആശുപത്രിയിൽ ചികിത്സയിൽതുടരുകയാണ് ശ്രീ തേജ്. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്.

pushpa 2 allu arjun visit sri tej victim of stampede at hospital

ബെംഗ്ളൂരു : പുഷ്പ 2 പ്രീമിയർ തിരക്കിനിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ ശ്രീ തേജിനെ ആശുപത്രിയിലെത്തി കണ്ട് അല്ലു അർജുൻ. ഡിസംബർ 5 മുതൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ശ്രീ തേജ്. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. ദുരന്തമുണ്ടായി ഒരു മാസത്തിന് ശേഷമാണ് സന്ദർശനം. നേരത്തെ കുട്ടിയെ കാണാൻ അല്ലു അർജുൻ പൊലീസ് അനുമതി തേടിയിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാക്കാതെ മാത്രമേ കുട്ടിയെ കാണാൻ എത്താവൂ എന്നും അതല്ലെങ്കിൽ സന്ദർശനം മാറ്റണം എന്നും പൊലീസ് അല്ലു അർജുനോട് നിർദേശിച്ചിരുന്നു.

പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ഉന്തിലും തള്ളിലും പെട്ടാണ്  ശ്രീ തേജിന്റെ അമ്മ മരിച്ചത്. ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിൽ കഴിയുകയാണ് ശ്രീ തേജ്. സംഭവത്തിൽ നരഹത്യ ചുമത്തി അല്ലു അർജുനെതിരെയും കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം ഹൈദരാബാദ് പൊലീസ് അല്ലു അർജുനെ ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച നരഹത്യാക്കേസിൽ നമ്പള്ളി മജിസ്ട്രേറ്റ് കോടതി അല്ലു അർജുന് സ്ഥിരം ജാമ്യം അനുവദിച്ചിരുന്നു. 

ഒടുവിൽ 'ബാഹുബലി 2' വീണു; മറികടക്കാനുള്ളത് ഒരേയൊരു ചിത്രം; 'പുഷ്‍പ 2' ന്‍റെ നേട്ടം പ്രഖ്യാപിച്ച് നിർമ്മാതാക്കൾ

 

'പുഷ്പ 2' ദുരന്തം; പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് അല്ലു അർജുൻ

 

 

Latest Videos
Follow Us:
Download App:
  • android
  • ios