പുഷ്പ 2 ഒടിടി അവകാശം വിറ്റുപോയി: പതിവ് തെറ്റിച്ചപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് കിട്ടിയത് ഞെട്ടിക്കുന്ന തുക
'പുഷ്പ: ദ റൈസ്' 2021-എറ്റവും പണം വാരിപ്പടം മാത്രമല്ല, മികച്ച നടനും മികച്ച സംഗീത സംവിധാനത്തിനുമുള്ള രണ്ട് ദേശീയ അവാർഡുകളും നേടി.
ഹൈദരാബാദ്: തെലുങ്ക് താരം അല്ലു അർജുന്‍റെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രമാണ് പുഷ്പ. ഈ ചിത്രത്തിലൂടെ അല്ലു പാൻ-ഇന്ത്യയിലെ താരപദവിയിലേക്കാണ് ഉയര്‍ന്നത്. 2021 ലെ ഇന്ത്യന്‍ ബോക്സോഫീസിലെ വന്‍ ബ്ലോക്ക്ബസ്റ്ററിന്‍റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ചലച്ചിത്ര ലോകം.
അതേ സമയം അല്ലു അർജുൻ പുഷ്പ 2 നേരിട്ട് ശമ്പളം വാങ്ങുന്നില്ലെന്നാണ് തെലുങ്ക് എന്റർടൈൻമെന്റ് ജേണലിസ്റ്റ് ഹരിചരൺ പുടിപ്പേടി അടുത്തിടെ വെളിപ്പെടുത്തിയത്. പകരം, ചിത്രത്തിന്റെ റിലീസിനുശേഷം പ്രൊഫിറ്റ് ഷെയറിംഗ് മോഡലില്‍ തന്‍റെ പങ്ക് മതിയെന്നാണ് താരം പറഞ്ഞത് എന്നാണ് വിലയിരുത്തല്‍. ഷാരൂഖ് ഖാന്‍ പോലുള്ള വന്‍ താരങ്ങള്‍ ഇപ്പോള്‍ ഈ രീതിയാണ് സ്വീകരിക്കുന്നത്. എന്നാൽ അല്ലു അർജുന്റെ ടീമിൽ നിന്നോ, നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഈ കാര്യത്തില്‍ ഉണ്ടായിട്ടില്ല.
'പുഷ്പ: ദ റൈസ്' 2021-എറ്റവും പണം വാരിപ്പടം മാത്രമല്ല, മികച്ച നടനും മികച്ച സംഗീത സംവിധാനത്തിനുമുള്ള രണ്ട് ദേശീയ അവാർഡുകളും നേടി. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 റിലീസ് ചെയ്യാനിരിക്കുന്നത്. അതിന്‍റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
അതിനിടെയാണ് പുതിയ ഒരു അപ്ഡേറ്റ് വരുന്നത്. ജാഗരൺ റിപ്പോർട്ട് പ്രകാരം, പുഷ്പ 2 ന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. റെക്കോഡ് തുകയ്ക്കാണ് ഈ കരാര്‍ എന്നാണ് വിവരം. കരാര്‍ തുക നെറ്റ്ഫ്ലിക്സോ, മൈത്രിയോ പുറത്തുവിട്ടിട്ടില്ല.
ആമസോൺ പ്രൈം വീഡിയോയിൽ നിന്നുള്ള വലിയ ഓഫര്‍ തള്ളിയാണ് ചിത്രം നെറ്റ്ഫ്ലിക്സിന് നിര്‍മ്മാതാക്കള്‍ വിറ്റത് എന്നാണ് വിവരം. ആമസോണ്‍ പ്രൈം പറഞ്ഞ തുകയെക്കാള്‍ മൂന്നിരട്ടി തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 വാങ്ങിയത് എന്നാണ് ടോളിവുഡില്‍ നിന്നുള്ള വിവരം. നിര്‍മ്മാതാക്കളായ മൈത്രിയുടെ പല ചിത്രങ്ങളും എടുത്ത സ്ഥിരം ഇടപാടുകരായിരുന്നു ആമസോണ്‍ പ്രൈം. അവരെ മറികടന്ന് പുഷ്പ 2 നെറ്റ്ഫ്ലിക്സിന് കൊടുത്തത് ടോളിവുഡില്‍ ആശ്ചര്യം ഉണ്ടാക്കിയിട്ടുണ്ട്.
സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2: ദ റൂളില്‍ ഫഹദ് ഫാസിൽ, രശ്മിക മന്ദാന, പ്രകാശ് രാജ്, ജഗപതി ബാബു എന്നിവരുൾപ്പെടെയുള്ള വലിയ താരനിര തന്നെയുണ്ട്. ഹിന്ദിയിലും ദക്ഷിണേന്ത്യൻ ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദാണ്.
അര്‍ജുന്‍ റെഡി, ആനിമല്‍ സംവിധായകന്‍ സന്ദീപ് റെഡി വംഗയും പ്രഭാസും ഒന്നിക്കുന്ന ‘സ്പിരിറ്റ്’
'കിടിലനായിരിക്കും': മമ്മൂട്ടി ചിത്രം ടര്‍ബോയുടെ പുതിയ അപ്ഡേറ്റ്.!