മലയാള സിനിമയിലേക്ക് ഒരു നിര്‍മ്മാണ കമ്പനി കൂടി; 'പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര' തുടങ്ങി

തൃപ്പൂണിത്തുറയിലും പരിസരങ്ങളിലുമായി ചിത്രീകരണം

punchiri muttathu ittikorah malayalam movie starts manoj ku

മലയാള സിനിമയിലേക്ക് ഒരു പുതിയ നിര്‍മ്മാണ കമ്പനി കൂടി. ബെൻഹർ ഫിലിംസ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന കമ്പനിയുടെ സാരഥി ബാജു ആന്‍റണിയാണ്. മനോജ് കെ യുവിനെ പ്രധാന കഥാപാത്രമാക്കി സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയാണ് ഇവരുടെ ആദ്യ ചിത്രം. ബെന്‍ഹര്‍ ഫിലിംസിന്‍റെയും അവരുടെ ആദ്യ സിനിമയുടെ ആരംഭം ഇക്കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ കുറിച്ചു. 

പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിനു ശേഷം സിൻ്റോ സണ്ണി ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിൻ്റെ മുൻനിരയിലും അണിയറയിലും പ്രവർത്തിക്കുന്നവർ, ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ നിറ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്. ബൻഹർ ഫിലിംസ് എന്ന സ്ഥാപനത്തിൻ്റെ ലോഞ്ചിംഗ് സെഞ്വറി കൊച്ചുമോൻ നിർവ്വഹിച്ചു. ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആൻ്റണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ യു മനോജ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് സിനിമയുടെ ആരംഭം കുറിച്ചത്. സാബു ഒബ്സ്ക്യൂറ സ്വിച്ചോൺ കർമ്മവും ആദ്യകാല ചലച്ചിത്ര പ്രവർത്തകനായ ജോസ് കൊടിയൻ ഫസ്റ്റ് ക്ലാപ്പും നൽകി.

ഏറെ കൗതുകകരകരമായ ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. നഗരജീവിതത്തിൻ്റെ തിരക്കിൽ ബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം നഷ്ട്ടപ്പെട്ട് പോകുന്ന ഒരു സംഘം മനുഷ്യരുടെ ഇടയിലേക്ക് തികച്ചും അപ്രതീക്ഷിതമായിട്ടാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്നയാൾ കടന്നുവരുന്നത്. ഇട്ടിക്കോര പിന്നീട് അവിടുത്തെ മനുഷ്യരുമായി ഏറെ ആത്മബന്ധത്തിലായി. അതിലൂട ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ ഒരു വിഷയം തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. 

ഇട്ടിക്കോരയെന്ന കേന്ദ്ര കഥപാത്രത്തെ കെ യു മനോജ് അവതരിപ്പിക്കുന്നു. ഹന്നാ റെജി കോശിയാണു നായിക. രജനികാന്ത് ചിത്രമായ വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയ സോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി,  ജയിംസ് എല്യ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ, കലാഭവൻ റഹ്മാൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ, പൗളി വത്സൻ, ഷിനു ശ്യാമളൻ, ജസ്നിയാ കെ ജയദീഷ്, തുഷാര, അരുൺ സോൾ, പ്രിയ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബിജു ആൻ്റണിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.

സംഗീതം ശങ്കർ ശർമ്മ, ഛായാഗ്രഹണം റോജോ തോമസ്, എഡിറ്റിംഗ് അരുൺ ആർ എസ്, കലാസംവിധാനം സൂരജ് കുറവിലങ്ങാട്, മേക്കപ്പ് മനോജ് കിരൺ രാജ്, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷാബിൽ അസീസ്, അസോസിയേറ്റ് ഡയറക്ടർ സച്ചി ഉണ്ണികൃഷ്ണൻ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ മജു രാമൻ, പ്രൊഡക്ഷൻ കൺട്രോളർ സഫി ആയൂർ. നവംബർ ആറിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ട് തൃപ്പൂണിത്തുറയിലും പരിസരങ്ങളിലുമായി പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ അജിഷ്.

ALSO READ : ഇതാണ് 'സെക്രട്ടറി അവറാന്‍'; ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ 'റൈഫിള്‍ ക്ലബ്ബി'ല്‍ ദിലീഷ് പോത്തന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios