പ്രൊജക്ട് കെ എന്നാല്‍ കല്‍കി 2898 എഡി: ഹോളിവുഡ് സമാന ഗംഭീര ദൃശ്യങ്ങള്‍ പുറത്ത്.!
പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തിന്‍റെ പേര് കല്‍കി 2898 എഡി എന്നാണ്. സാൻ ഡീഗോ കോമിക്-കോൺ (എസ്‌ഡിസിസി) 2023ലാണ് ടൈറ്റില്‍ പ്രഖ്യാപിച്ചത്.
ഹൈദരാബാദ്: വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം പ്രൊജക്റ്റ് കെയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തിന്‍റെ പേര് കല്‍കി 2898 എഡി എന്നാണ്. സാൻ ഡീഗോ കോമിക്-കോൺ (എസ്‌ഡിസിസി) 2023ലാണ് ടൈറ്റില്‍ പ്രഖ്യാപിച്ചത്. നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം.
കമല്‍ഹാസൻ, അമിതാഭ് ബച്ചൻ എന്നീ താരങ്ങളും കല്‍കിയില്‍ വേഷമിടുന്നു എന്നതിനാല്‍ രാജ്യമൊട്ടാകെ കാത്തിരിക്കുന്നുണ്ട്. 600 കോടി രൂപയാണ് കല്‍കിയുടെ ബജറ്റ്. നാഗ് അശ്വിൻ തന്നെയാണ് തിരക്കഥയും. ചിത്രത്തിന്‍റെ ഗ്ലിംസും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു ഹോളിവുഡ് ടെച്ചോടെയാണ് ചിത്രം എത്തുന്നത്. ദീപിക പാദുകോണ്‍, പശുപതി എന്നിവരെ ഈ ദൃശ്യങ്ങളില്‍ കാണാം. സൂപ്പര്‍ഹീറോ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്.
ഡിസിയും മാര്‍വലും അടക്കം ലോകത്തിലെ വന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തങ്ങളുടെ ഭാവി പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്ന വേദിയാണ് സാൻ ഡീഗോ കോമിക്-കോൺ. അവിടെ പ്രഖ്യാപനം നടക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് കല്‍കി. വെള്ളിയാഴ്ച രാവിലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. നേരത്തെ ചിത്രത്തിലെ പ്രഭാസിന്‍റെ ഫസ്റ്റലുക്കിന് ഏറെ ട്രോളുകള്‍ വന്നിരുന്നു.
വൈജയന്തി മൂവീസാണ് കല്‍കി നിര്‍മ്മിക്കുന്നത്. ഹിന്ദു പുരാണം അനുസരിച്ച് വിഷ്ണുവിന്‍റെ പത്താമത്തെ അവതാരമാണ് കല്‍കി. ആ കല്‍കിയുടെ അവതാരത്തെ ഒരു ഫ്യൂച്ചറിസ്റ്റിക് രീതിയില്‍ സമീപിച്ചിരിക്കുകയാണ് ചിത്രത്തില്‍ എന്നാണ് സൂചന.
തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും കല്‍കിയുടെ പാട്ടുകള്‍ ഒരുക്കുക. ഇതൊരു ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നാണ് കല്‍കിയുടെ സംഭാഷണം എഴുതുന്ന സായ് മാധവ് ബുറ വ്യക്തമാക്കുന്നത്. എന്തായാലും പുതിയ ഒരു ഴോണര്‍ സിനിമയായിരിക്കും ഇതെന്നും സായ് മാധവ് ബുറ വ്യക്തമാക്കിയിരുന്നു.
'പണിമുടക്കിലാണ്': പ്രൊജക്റ്റ് കെ അമേരിക്കയിലെ ബ്രഹ്മണ്ഡ ലോഞ്ചിംഗില്‍ ദീപിക പാദുകോണ്‍ പങ്കെടുക്കില്ല