ആദ്യമായി ഒരു ഇന്ത്യന്‍ സിനിമ കോമിക്-കോണില്‍; പ്രൊജക്ട് കെയ്ക്ക് അന്താരാഷ്ട്ര ലോഞ്ചിംഗ്

സൂപ്പർ ഹീറോയായി പ്രഭാസിന്‍റെ കഥാപാത്രത്തിന്റെ കാർട്ടൂൺ പതിപ്പാണ് കോമിക് കോണ്‍ പോസ്റ്ററായി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് ഇറക്കിയിരിക്കുന്നത്.  

Project K, 1st Ever Indian Film To Debut At Comic Con vvk

ഹൈദരാബാദ്: നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പ്രൊജക്ട് കെ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായി മാറുകയാണ്. പ്രഭാസ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തുന്നത്.

അന്താരാഷ്‌ട്ര നിലവാരത്തിലാണ് സയൻസ് ഫിക്ഷൻ ചിത്രം നിർമ്മിക്കുന്നത് എന്നാണ് വിവരം. 600 കോടിയോളമാണ് ഈ ചിത്രത്തിന്‍റെ ആകെ ചിലവ് കണക്കാക്കുന്നത്. ഒരു ഹോളിവുഡ് സിനിമയുടേത് പോലെയുള്ള പ്രീ-പ്രൊഡക്ഷനും ഷൂട്ടിംഗുമാണ് പുരോഗമിക്കുന്നത് എന്നാണ് വിവരം.

അതേ സമയം പ്രൊജക്‌റ്റ് കെ, സാൻ ഡീഗോ കോമിക്-കോൺ (എസ്‌ഡിസിസി) 2023ല്‍ പ്രഖ്യാപിക്കും എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഡിസിയും മാര്‍വലും അടക്കം ലോകത്തിലെ വന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തങ്ങളുടെ ഭാവി പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്ന വേദിയാണ്  സാൻ ഡീഗോ കോമിക്-കോൺ. അവിടെ പ്രഖ്യാപനം നടക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് പ്രൊജക്ട് കെ. 

സൂപ്പർ ഹീറോയായി പ്രഭാസിന്‍റെ കഥാപാത്രത്തിന്റെ കാർട്ടൂൺ പതിപ്പാണ് കോമിക് കോണ്‍ പോസ്റ്ററായി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് ഇറക്കിയിരിക്കുന്നത്.  വൈജയന്തി മൂവീസ് കോമിക് കോണില്‍ പ്രൊജക്ട് കെ പരിചയപ്പെടുത്തും. ചിത്രത്തിന്റെ ടൈറ്റിൽ, ട്രെയിലർ, റിലീസ് തീയതി എന്നിവ നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പ്രധാന അഭിനേതാക്കളോടൊപ്പം ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിനും പങ്കെടുക്കും.

വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വനി ദത്താണ് പ്രൊജക്ട് കെ നിർമ്മിക്കുന്നത്. ജൂലൈ 20നായിരിക്കും പ്രൊജക്ട് കെയുടെ സാൻ ഡീഗോ കോമിക്-കോണിലെ ലോഞ്ചിംഗ്. 

പ്രഭാസ്, ദീപിക, കമല്‍, അമിതാഭ്: പ്രൊജക്ട് കെയില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം ഇങ്ങനെ.!

കമല്‍ഹാസൻ പ്രഭാസിന്റെ വില്ലനാകുമോ?, 150 കോടി പ്രതിഫലമോ? ആരാധകര്‍ ആശയക്കുഴപ്പത്തില്‍

WATCH Asianet News Live...

Latest Videos
Follow Us:
Download App:
  • android
  • ios