'ഇന്ന് 50 കോടി ക്ലബ്ബിൽ കയറുന്ന സിനിമയുടെ അവസ്ഥ'; 'എആര്‍എം' വ്യാജ പതിപ്പിൽ പ്രതികരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

"150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ"

producer listin stephen reacts to arm movie pirated copy tovino thomas jithin laal magic frames

ഓണച്ചിത്രമായി തിയറ്ററുകളിലെത്തിയ ടൊവിനോ തോമസ് ചിത്രം എആര്‍എമ്മിന്‍റെ (അജയന്‍റെ രണ്ടാം മോഷണം) വ്യാജ പതിപ്പ് പുറത്തെത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ജിതിന്‍ ലാല്‍ ആണ് ട്രെയിനിലിരുന്ന് ഒരാള്‍ ചിത്രം കാണുന്നതിന്‍റെ വീഡിയോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ആദ്യം പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍‌മ്മാതാക്കളില്‍‌ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍. 

"നന്ദി ഉണ്ട്... ഇങ്ങനെ പ്രചരിപ്പിക്കുന്നതിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ്!!!! വീട്ടിൽ ഇരുന്ന് തിയറ്റർ പ്രിൻ്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ  പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. 150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ, സംവിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും 8 വർഷത്തെ സ്വപ്നം, ഇൻവെസ്റ്റ് ചെയ്ത നിർമ്മാതാക്കള്‍, 100ൽ അതികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ... ഈ നേരവും കടന്നുപോവും. എആര്‍എം കേരളത്തിൽ 90% തിയറ്ററുകളില്‍ കളിക്കുന്നതും 3ഡി ആണ്, 100% തീയറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ്, ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ്. 
Nb: കുറ്റം ചെയ്യുന്നതും, ചെയ്തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ്!!!", ലിസ്റ്റിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ടൊവിനോയുടെ കരിയറിലെ 50-ാം ചിത്രം കൂടിയാണ് ഇത്. ട്രിപ്പിള്‍ റോളിലാണ് അദ്ദേഹം സ്ക്രീനില്‍ എത്തുന്നത്. 

ALSO READ : 90 ദിവസത്തെ ചിത്രീകരണം, ഷെയ്‍നിന്‍റെ ബിഗസ്റ്റ് ബജറ്റ്; 'ഹാല്‍' പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios