ക്യാമറയ്ക്ക് മുന്നിലേക്ക് ഈ പിആര്‍ഒ; നടനായി അരങ്ങേറാന്‍ പ്രതീഷ് ശേഖര്‍

അഭിജിത് അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം

pro Pratheesh Sekhar to debut as an actor

മാധ്യമ രംഗത്ത് നിന്ന് എത്തി സിനിമാ മേഖലയിലെ പിആർഒ ആയി പ്രവര്‍ത്തിക്കുന്ന പ്രതീഷ് ശേഖര്‍ ആദ്യമായി അഭിനേതാവാകുന്നു. പ്രേക്ഷക പ്രശംസയും നിരവധി രാജ്യാന്തര അംഗീകാരങ്ങളും നേടിയ ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിന് ശേഷം അഭിജിത് അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രതീഷ് അഭിനയിക്കുന്നത്. കോട്ടയത്തും പരിസരപ്രദേശത്തും ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്. 

വൈശാഖ് ഗിരി റാം നിർമ്മിക്കുന്ന ചിത്രത്തിൽ ലിജോ മോൾ ജോസ്, രഞ്ജിതാ മേനോൻ, നോബി മാർക്കോസ്, ബാബു നമ്പൂതിരി, കോഴിക്കോട് ജയരാജ്, ഹരി, നാദിറാ മെഹ്‌റിൻ, പ്രതീഷ് ശേഖർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മമ്മൂട്ടി ചിത്രങ്ങളായ റോഷാക്ക്, കണ്ണൂർ സ്‌ക്വാഡ്, നൻപകൽ നേരത്തു മയക്കം, തെന്നിന്ത്യൻ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ലിയോ, മഹാരാജ, ആർ ആർ ആർ, വിക്രം, ക്യാപ്റ്റൻ മില്ലർ, വിടുതലൈ  തുടങ്ങിയ അൻപതിലേറെ ചിത്രങ്ങളുടെ പി ആർ ഒ ആയി ജോലി ചെയ്ത ആളാണ് പ്രതീഷ്. വിജയുടെ അവസാന ചിത്രം ദളപതി 69, യാഷ് ഗീതു മോഹൻ ദാസ് ചിത്രം ടോക്സിക്, കമൽ ഹാസൻ മണിരത്നം ചിത്രം തഗ് ലൈഫ്, ചിയാൻ വിക്രം അരുൺ കുമാർ ചിത്രം വീര ധീര ശൂരൻ തുടങ്ങിയ ബിഗ് പ്രൊജക്റ്റുകളുടെയും റിലീസിനൊരുങ്ങുന്ന നിരവധി മലയാള ചിത്രങ്ങളുടെയും പി ആർ ഒ ആൻഡ് മാർക്കറ്റിംഗിൽ സജീവമാണ് പ്രതീഷിപ്പോൾ. ടെലിവിഷൻ അവതാരകനായും റേഡിയോ ജോക്കിയായും നിരവധി ചാനലുകളുടെ പ്രോഗ്രാം പ്രൊഡ്യൂസർ, റേഡിയോ സ്റ്റേഷൻ ഹെഡ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

 ALSO READ : ഉണ്ണി മുകുന്ദനൊപ്പം നിഖില വിമല്‍; 'ഗെറ്റ് സെറ്റ് ബേബി'യുടെ ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios