പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡില്‍, 'ഹെഡ് ഓഫ് സ്റ്റേറ്റ്' പ്രഖ്യാപിച്ചു

പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡ് ചിത്രത്തില്‍ വേഷമിടുന്നു.

Priyanka Chopras film in hollywood with actor John Cena Head Of State announcement hrk

ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡിലേക്ക്. 'ഹെഡ് ഓഫ് സ്റ്റേറ്റ്' എന്ന ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര അഭിനയിക്കുക. പ്രിയങ്ക ചോപ്ര തന്നെ ഇതുസംബന്ധിച്ച വാര്‍ത്ത ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജോണ്‍ സിനി, ഇഡ്രിസ് എല്‍ബ എന്നിവരും ചിത്രത്തില്‍ പ്രിയങ്കയ്‍ക്കൊപ്പം വേഷമിടും.

ഇല്യ ആണ് ചിത്രത്തിന്റെ സംവിധാനം. ആമസോണ്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. മെയില്‍ പ്രിയങ്കയുടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 'സിറ്റഡല്‍' എന്ന സീരിസാണ് പ്രേക്ഷകര്‍ പ്രിയങ്ക ചോപ്രയുടേതായി ആരാധകര്‍ കാത്തിരിക്കുന്നത്.

പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സിറ്റാഡലി'ല്‍ ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു. ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും 'സിറ്റഡൽ' ലഭ്യമാകും. സ്വതന്ത്ര ആഗോള ചാര ഏജൻസിയായ 'സിറ്റഡലി'ന്റെ തകർച്ചയും 'സിറ്റഡലി'ന്‍റെ പതനത്തോടെ രക്ഷപെട്ട ഏജന്‍റുമാരായ 'മേസൺ കെയ്‌നും' 'നാദിയ സിനും' അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്‍റിറ്റികൾക്ക് കീഴിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് സിരീസിന്‍റെ പ്രമേയം. ഇവര്‍ വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ദൗത്യത്തിനിറങ്ങുകയാണ്.

'അവഞ്ചേഴ്‍സ് ഇൻഫിനിറ്റി വാർ', 'എൻഡ് ​ഗെയിം' തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‍സ് നിർമാതാക്കളാകുന്ന സീരീസാണ് ഇത്. റിച്ചാർഡ് മാഡൻ മേസൺ കെയ്‍നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെൻ ആയും, സ്റ്റാൻലി ടുച്ചി ബെർണാഡ് ഓർലിക്ക് ആയും, ലെസ്ലി മാൻവില്ലെ ഡാലിയ ആർച്ചറായും, ഓസി ഇഖിലെ കാർട്ടർ സ്പെൻസായും, ആഷ്‌ലീ കമ്മിംഗ്‍സ് എബി കോൺറോയായും, റോളണ്ട് മുള്ളർ ആൻഡേഴ്‌സ് സിൽയും ഡേവിക് സിൽയും ആയും, കയോലിൻ സ്പ്രിംഗാൽ ഹെൻഡ്രിക്സ് കോൺറോയായും, അഭിനയിക്കുന്ന 'സിറ്റാഡല്‍' ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 28 മുതല്‍ സ്‍ട്രീം ചെയ്യും. ഇവരെ കൂടാതെ വലിയ ഒരു താരനിര തന്നെ ഇതിൽ ഉണ്ട്. ആമസോൺ സ്റ്റുഡിയോയും റൂസോ ബ്രദേഴ്‍സിന്റെ എജിബിഓയും ഒരുമിച്ചാണ് 'സിറ്റഡൽ' നിർമ്മിക്കുന്നത്.

Read More: അഹാന കൃഷ്‍ണ- ഷൈൻ ചിത്രം 'അടി', ഗാനം പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios