ചിരിയുടെ പൂത്തിരിയുമായി ഗുരുവായൂര്‍ അമ്പലനടയില്‍, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
ഗുരുവായൂര്‍ അമ്പലനടയില്‍ കണ്ടവരുടെ പ്രതികരണങ്ങള്‍.
പൃഥ്വിരാജും ബേസിലും ജോസഫും പ്രധാന കഥാപാത്രങ്ങളാകുന്നതാണ് ഗുരുവായൂര്‍ അമ്പലനടയില്‍. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കും ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന് പ്രതീക്ഷകളുണ്ടായിരുന്നു. രസകരമായ ഒരു കോമഡി എന്റര്‍ടെയ്‍നറായിരിക്കും ചിത്രം എന്നാണ് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ ശരിവയ്‍ക്കുന്നത് തന്നെയാണ് തിയറ്ററുകളില്‍ നിന്നുള്ള പ്രതികരണങ്ങളും.
ഗുരുവായൂര്‍ അമ്പലനടയുടേത് മികച്ച ഒരു ആദ്യ പകുതി ആണെന്ന അഭിപ്രായങ്ങള്‍ ലഭിക്കുന്നുവെന്ന് ചിത്രം കണ്ടവര്‍ എഴുതുന്ന കുറിപ്പുകള്‍ വ്യക്തമാക്കുന്നു . പൃഥ്വിരാജ്, ബേസില്‍ ജോസഫ് കോമ്പോ ചിത്രത്തില്‍ വര്‍ക്കായിരിക്കുന്നു എന്നാണ് പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. ചിരി നിറയുന്ന ഒരു രസകരമായ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനട. ഒരു വമ്പൻ ഹിറ്റിനുള്ള സാധ്യതയുണ്ടെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു.
ഗുരുവായൂര്‍ അമ്പലനടയ്‍ക്ക് ഒരു കോടിയിലധികം ടിക്കറ്റ് ബുക്കിംഗിലൂടെ മുൻകൂറായി ലഭിച്ചു എന്ന കളക്ഷൻ റിപ്പോര്‍ട്ട് വൻ വിജയമാണ് സൂചിപ്പിക്കുന്നത്. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‍വാന്‍, കുഞ്ഞികൃഷ്‍ണന്‍ മാസ്റ്റര്‍, മനോജ് കെ യു എന്നിവരും ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജിനും ബേസില്‍ ജോസഫിനുമൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രാഹണം നീരജ് രവിയാണ്. തിരക്കഥ ദീപു പ്രദീപാണ് എഴുതുന്നത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ് ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക