Boomerang : ഷൈനും ചെമ്പൻ വിനോദും ഒന്നിക്കുന്ന 'ബൂമറാംഗ്'; മോഷൻ പോസ്റ്റർ
പൃഥ്വിരാജാണ് പോസ്റ്റർ പുറത്തുവിട്ടത്.
ഷൈൻ ടോം ചാക്കോയും ചെമ്പൻ വിനോദും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന 'ബൂമറാംഗ്'( Boomerang) എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. പൃഥ്വിരാജാണ് പോസ്റ്റർ പുറത്തുവിട്ടത്. സംയുക്ത മേനോൻ ആണ് നായികയായി എത്തുന്നത്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ്. ആർ. എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു സുധാകരൻ ആണ്.
ബൈജു സന്തോഷ്, ഡൈൻ ഡേവിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖിൽ കവലയൂർ, ഹരികുമാർ, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് കൃഷ്ണദാസ് പങ്കിയാണ്. വിഷ്ണു നാരായണൻ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് :അഖിൽ എ ആർ, ഗാനരചന :അജിത് പെരുമ്പാവൂർ, സംഗീതം :സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം :കെ പി പ്രൊഡക്ഷൻ കൺട്രോളർ :സഞ്ജു ജെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് :ആന്റണി ഏലൂർ, ഷെമീം കലാസംവിധാനം :ബോബൻ കിഷോർ, മേക്കപ്പ് :ഷാജി പുൽപ്പള്ളി , വസ്ത്രാലങ്കാരം :ലിജി പ്രേമൻ ലൈൻ പ്രൊഡ്യൂസർ :സഞ്ജയ് പാൽ , സ്റ്റിൽസ് :പ്രേം ലാൽ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടർ :വിൻസെന്റ് പനങ്കൂടൻ, വിഷ്ണു ചന്ദ്രൻ അസിസ്റ്റന്റ് ഡയറക്ടർ :ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, ആകാശ് അജിത്, നോബിൻ വർഗീസ്.
കമൽ ഹാസനൊപ്പം അമിതാഭ് ബച്ചനും ? 'വിക്ര'ത്തിൽ ബിഗ്ബി അതിഥിവേഷത്തിലെന്ന് റിപ്പോർട്ട്
കമൽ ഹാസനെ (Kamal Haasan) നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാസ്വാദകർ. ചിത്രം ജൂണിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ഈ അവസരത്തിൽ ചിത്രത്തിൽ അമിതാഭ് ബച്ചനും(Amitabh Bachchan) എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ചിത്രത്തിൽ അമിതാഭ് ബച്ചൻ അതിഥി വേഷത്തിലാകും എത്തുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സിനിമയ്ക്കായി ഒരു ദിവസം കൊണ്ട് നടൻ തന്റെ ഭാഗങ്ങൾ ചിത്രീകരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ അവസാന ഭാഗങ്ങളിലായിരിക്കും ബച്ചൻ എത്തുക എന്ന് പറയപ്പെടുന്നു. എന്നാൽ ഇക്കാര്യത്തെ പറ്റി ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. മുമ്പ് 1985ൽ റിലീസ് ചെയ്‌ത 'ഗെരാഫ്താർ' എന്ന സിനിമയിൽ കമലഹാസനും ബച്ചനും ഒന്നിച്ച് അഭിനയിച്ചിരുന്നു.
ജൂൺ മൂന്നിനാണ് വിക്രം റിലീസ് ചെയ്യുന്നത്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ലോകേഷ് ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രാഹകനായ സത്യന്‍ സൂര്യനെയാണ് വിക്രത്തിലും ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് മറ്റു പ്രോജക്റ്റുകളുടെ തിരക്കുകള്‍ വന്നതിനാല്‍ പിന്മാറുകയായിരുന്നു.