തമിഴ് നടന്‍ പ്രേംജി അമരന്‍ വിവാഹിതനായി; ചിത്രങ്ങള്‍ വൈറല്‍
തമിഴിലെ പ്രമുഖ സംവിധായകനും ഗാന രചിതാവുമായ ഗംഗെ അമരന്‍റെ മകനാണ് പ്രേംജി. ഇദ്ദേഹം ബാച്ചിലറായി തുടരുന്നത് തമിഴ് സിനിമ രംഗത്ത് ഏറെ രസകരമായ പല മീമുകളും ഉണ്ടാക്കിയിട്ടുണ്ട്.
ചെന്നൈ: തമിഴ് നടനും ഗായകനുമായ പ്രേംജി അമരന്‍ വിവാഹിതനായി. നാല്‍പ്പത്തിയഞ്ച് വയസുകാരനായ പ്രേംജി തിരുത്തുനി മുരുകന്‍ ക്ഷേത്രത്തില്‍ വച്ചായിരിക്കും അടുത്ത ബന്ധുക്കളുടെ സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതനായത്. ഇന്ദുവാണ് പ്രേംജിയുടെ വധു. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നുണ്ട്.
പ്രേംജിയുടെ സഹോദരനും സംവിധായകനുമായ വെങ്കിട്ട് പ്രഭു നവദമ്പതികളുടെ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചെന്നൈയിലെ വിവാഹ ചടങ്ങില്‍ അടുത്ത ആള്‍ക്കാരെ മാത്രമാണ് ക്ഷണിച്ചതെന്നാണ് വിവരം. പ്രേംജിയും ഇന്ദുവും തമ്മില്‍ വര്‍ഷങ്ങളായി ലിവിംഗ് ടുഗതര്‍ ആണെന്നും. ഒടുവില്‍ ഇരുവരും കുടുംബത്തിന്‍റെ സാന്നിധ്യത്തില്‍ വിവാഹിതരാകുകയായിരുന്നു എന്നുമാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
തമിഴിലെ പ്രമുഖ സംവിധായകനും ഗാന രചിതാവുമായ ഗംഗെ അമരന്‍റെ മകനാണ് പ്രേംജി. ഇദ്ദേഹം ബാച്ചിലറായി തുടരുന്നത് തമിഴ് സിനിമ രംഗത്ത് ഏറെ രസകരമായ പല മീമുകളും ഉണ്ടാക്കിയിട്ടുണ്ട്.
എന്നാല്‍ 2024 ജനുവരി 1ന് താന്‍ ഈ വര്‍ഷം വിവാഹം കഴിക്കുമെന്ന് പ്രേംജി സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. ഇന്ദു സേലം സ്വദേശിയാണ് എന്നാണ് കത്ത് സൂചിപ്പിക്കുന്നത്. സഹോദരന്‍ വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി വിജയ് നായകനാകുന്ന ദ ഗോട്ട് സിനിമയിലാണ് ഇപ്പോള്‍ പ്രേംജി അഭിനയിച്ചുവരുന്നത്. വെങ്കിട്ട് പ്രഭുവിന്‍റെ ചിത്രങ്ങളില്‍ എല്ലാം സ്ഥിരം സാന്നിധ്യമാണ് പ്രേംജി. ഇതില്‍ തന്നെ ചെന്നൈ 28, മങ്കാത്ത, ഗോവ തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധേയമാണ്.
ഗായകനും സംഗീത സംവിധായകനുമായ പ്രേംജി പത്തോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 2008 ല്‍ ഇറങ്ങിയ തോഴ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധേയമായിരുന്നു.
4.72 കോടി രൂപയുടെ മക്‌ലാരൻ കാര്‍ എലി തിന്നു; വെളിപ്പെടുത്തി കാർത്തിക് ആര്യന്‍
കാണുമ്പോൾ പൊരിഞ്ഞ അടി പോലെ, പക്ഷെ അങ്ങനെയല്ല ഈ താര ദമ്പതികള്‍; ഫോട്ടോഷൂട്ട് വൈറല്‍