തീയറ്ററുകളെ ചിരിപ്പിച്ച് കുലുക്കി പ്രേമലു രണ്ടാം വാരത്തിലേക്ക്; അതിനിടെ പുതിയ സര്‍പ്രൈസ്.!

ആദ്യദിനം മുതല്‍ക്കുതന്നെ ഗംഭീര അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രം രണ്ടാം ദിവസം കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു. 

premalu towards second week huge sucess new trailer vvk

കൊച്ചി: രോമാഞ്ചത്തിനു ശേഷം മലയാളസിനിമയില്‍ വീണ്ടും മറ്റൊരു കോമഡി ബ്ലോക്ക്ബസ്റ്റര്‍. ഭാവനാ സ്റ്റുഡിയോസിനു വേണ്ടി ഗിരീഷ്‌ എഡി സംവിധാനം ചെയ്ത പ്രേമലുവാണ് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറുന്നത്. 

ആദ്യദിനം മുതല്‍ക്കുതന്നെ ഗംഭീര അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രം രണ്ടാം ദിവസം കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു. ഇപ്പോഴിതാ പുതിയ റിലീസുകള്‍ വരുമ്പോഴും മികച്ച കളക്ഷന്‍ തന്നെയാണ് പ്രേമലുവിന് ലഭിക്കുന്നത്. ചിത്രം ഹിറ്റായതിനെത്തുടര്‍ന്ന് ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ സക്സസ് ടീസറും പുറത്തുവിട്ടിരുന്നു.

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്നാണ് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ബോക്സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. 

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

മുന്‍ ഭാര്യയില്‍ നിന്നും മാനസിക പീഡനം: പൊലീസില്‍ പരാതിയുമായി 'ഗന്ധര്‍വ്വന്‍' നടന്‍ നിതീഷ് ഭരദ്വാജ്

പ്രഭാസിന്‍റെയും അനുഷ്കയുടെയും യോഗ കോച്ച്; ബഹുബലി ക്യാമറമാന്‍റെ ഭാര്യ; ടോളിവുഡിനെ ഞെട്ടിച്ച് റൂഹിയുടെ മരണം.!

Latest Videos
Follow Us:
Download App:
  • android
  • ios