'എവിടെച്ചെന്നാലും ഇതാണ് അവസ്ഥ, എന്നെ അങ്ങനയെ വിളിക്കൂ..'ജെ.കെ' !'; തരംഗമായി പ്രേമലുവിലെ ആദി

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് നസ്ലനും മമിതയും മുഖ്യവേഷങ്ങളില്‍ എത്തുന്ന 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്. 

premalu movie gone hit Shyam Mohan M  role adi become popular vvk

കൊച്ചി: ഹിറ്റില്‍നിന്ന് സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ഭാവനാ സ്റ്റുഡിയോസിന്റെ ഗിരീഷ്‌ എഡി ചിത്രം 'പ്രേമലു' കണ്ടവരാരും അതിലെ 'ജെ.കെ' ആദിയെ മറക്കാന്‍ ഇടയില്ല. മുന്‍പും പല ചിത്രങ്ങളിലും വെബ് സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദിയെ അവതരിപ്പിച്ച ശ്യാം മോഹന് വലിയൊരു ബ്രേക്ക് തന്നെയാണ് പ്രേമലു നല്‍കിയിരിക്കുന്നത്. ആലുവ യു.സി കോളേജില്‍ വച്ച് പ്രേമലുവിലെ താരങ്ങള്‍ വിദ്യാര്‍ത്ഥികളെ കണ്ടുമുട്ടിയപ്പോള്‍ തമാശ രൂപേണ ശ്യാം പറഞ്ഞത്.

'എവിടെച്ചെന്നാലും എന്നെ സാര്‍ എന്നേ വിളിക്കൂ, ചേട്ടാ എന്നു വിളിച്ചൂടേ' എന്നായിരുന്നു. ഒപ്പംതന്നെ 'ജെ.കെ' അഥവാ 'ജസ്റ്റ് കിഡ്ഡിങ്ങ്' എന്നു ചേര്‍ക്കാനും ശ്യാം മറന്നില്ല. ഹര്‍ഷാരവങ്ങളോടെയാണ് ശ്യാമിന്റെ വാക്കുകളെ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. ചിത്രത്തിലെ നായകനായ നസ്ലന്‍, അഭിനേതാക്കളായ അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ് തുടങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് നസ്ലനും മമിതയും മുഖ്യവേഷങ്ങളില്‍ എത്തുന്ന 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് ,  വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്,  ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം?: ചോദ്യവുമായി ഉണ്ണി മുകുന്ദന്‍

ആ ഗാനം ആഗോള വൈറലായി, പക്ഷെ അത് എന്‍റെ സിനിമയെ തകര്‍ത്തു: തുറന്നു പറഞ്ഞ് ഐശ്വര്യ രജനികാന്ത്.!

Latest Videos
Follow Us:
Download App:
  • android
  • ios