വൈറലായി പ്രയാഗയുടെ സ്റ്റെപ്പുകൾ; ഡാൻസ് പാർട്ടി ട്രെയ്ലർ ട്രെന്‍റിംഗില്‍ തുടരുന്നു

രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവർ സംഗീതം നൽകിയ ഗാനങ്ങളാണ്  ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.  സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിട്ടുള്ളത്. ഡിസംബറിൽ ഡാൻസ്പാർട്ടി  തീയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Prayagas steps go viral The Dance Party trailer continues to trend vvk

കൊച്ചി: കുറച്ചു നാളുകൾക്ക് ശേഷമുള്ള യുവനടി പ്രയാഗ മാർട്ടിന്റെ ശക്തമായ തിരിച്ചുവരവാണ് സോഹൻസീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഡാൻസ് പാർട്ടിയിൽ.  കൊച്ചി മേയറുടെ മകളായ റോഷ്നി എന്ന കഥാപാത്രമാണ് ചിത്രത്തിൽ പ്രയാഗ അവതരിപ്പിക്കുന്നത്. പ്രയാഗയും ഷൈൻ ടോം ചാക്കോയും അഭിനയിച്ച ദമാ ദമാ എന്ന ഗാനം ഇതിനകം തന്നെ പത്ത് ലക്ഷത്തിലേറേ പേരാണ് യുട്യൂബിൽ കണ്ടത്. അതിനു പിന്നാലെ ഇറങ്ങിയ ട്രെയിലറിലെ പ്രയാഗയുടെ ലുക്കും ഡാൻസും ആരാധകരെ ഏറെ ആകർഷിക്കുന്നുണ്ട്.

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ  റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ഡാൻസ് പാർട്ടിയുടെ ട്രെയിലർ  പുറത്തിറങ്ങി ഉടനെ തന്നെ ട്രെന്റിംഗ് ആയിരുന്നു. അഞ്ച് ലക്ഷത്തിലധികം കാഴ്ച്ചക്കാരേയാണ് ആദ്യ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അത് ആകർഷിച്ചത്. കോമഡി എന്റർടെയ്നറാണ് സിനിമ മനസിലാക്കിത്തരുന്ന ട്രെയിലറായിരുന്നു പുറത്തുവന്നത്. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ, തുടങ്ങിയവർ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവർ സംഗീതം നൽകിയ ഗാനങ്ങളാണ്  ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.  സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിട്ടുള്ളത്. ഡിസംബറിൽ ഡാൻസ്പാർട്ടി  തീയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി,  ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട്‌ - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ &  മാർക്കറ്റിംഗ്-  വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- എ. എസ്. ദിനേശ്, വാഴൂർ ജോസ്.  സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.

കമല്‍ഹാസന്‍റെ പ്രതിച്ഛായ തകര്‍ത്തോ 'പ്രദീപ് ആന്‍റണി റെഡ് കാര്‍ഡ് വിവാദം'? തമിഴ് ബിഗ്ബോസിനെ കത്തിച്ച് വിവാദം.!

രാഷ്ട്രീയം തന്നെ ലക്ഷ്യം; തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വന്‍ നീക്കവുമായി വിജയ്

Latest Videos
Follow Us:
Download App:
  • android
  • ios