പ്രഭാസ് നായകനാകുന്ന ചിത്രം 'ആദിപുരുഷ്, ലിറിക്കല്‍ മോഷൻ പോസ്റ്റര്‍ പുറത്ത്
പ്രഭാസ് നായകനാകുന്ന ചിത്രം ഒരുക്കുന്നത് ഓം റൗട്ടാണ്.
'ആദിപുരുഷ്' എന്ന ചിത്രം പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന 'ആദിപുരുഷി'ല്‍ പ്രഭാസ് നായകനാകുന്നുവെന്ന കാരണത്താല്‍ പ്രേക്ഷകപ്രതീക്ഷകള്‍ ഏറെയാണ്. പ്രഭാസ് നായകനായ ചിത്രത്തിന്റെ അപ്ഡേറ്റിന് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. 'ആദിപുരുഷ്' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ 'ജയ് ശ്രീറാം' എന്ന ഒരു ഗാനത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുവിട്ടിരിക്കുകയാണ്.
'ആദിപുരുഷ്' റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. 'ആദിപുരുഷ്' എന്ന ചിത്രം മികച്ച ദൃശ്യ വിസ്‍മയമായിരിക്കും എന്നാണ് പ്രതീക്ഷകള്‍. 'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.
പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. 'സലാര്‍' എന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. 'കെജിഎഫി'ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Read More: 'പൊന്നിയിൻ സെല്‍വൻ' പ്രചാരണം പൊടിപൊടിക്കുന്നു, യുകെയിലെ ദൃശ്യങ്ങള്‍