'സലാർ 2'ഉപേക്ഷിച്ചോ?: അഭ്യൂഹങ്ങള്‍ക്ക് നിര്‍മ്മാതാക്കളുടെ മറുപടി ഇങ്ങനെ

എന്നാല്‍ ചിത്രത്തെ സംബന്ധിച്ചുള്ള അഭ്യൂഹം ശക്തമായതോടെ  സലാര്‍ സിനിമയുടെ ഔദ്യോഗിക പേജില്‍ ഒരു പോസ്റ്റ് വന്നു. 

Prabhas Salaar 2 shelved Makers respond with a throwback pic vvk

ഹൈദരാബാദ്: പ്രഭാസും പ്രശാന്ത് നീലും ഒന്നിക്കുന്ന 'സലാർ 2' അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. മെയ് അവസാനം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് പറഞ്ഞിരുന്നതെങ്കിലും ചിത്രം ആരംഭിക്കാത്തതാണ് പുതിയ വാര്‍ത്തകള്‍ക്ക് ഇടം നല്‍കിയത്. ചിത്രം ഉപേക്ഷിച്ചു എന്ന രീതിയിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്.

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന, 'സലാർ: ഭാഗം 2 - ശൗര്യംഗ പർവ്വം' എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് 2024 മെയ് അവസാനം ആരംഭിക്കേണ്ടതായിരുന്നു. രാമോജി റാവു സിറ്റിയില്‍ ആരംഭിക്കുമെന്ന് പറഞ്ഞ ഷൂട്ട് ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് പടം ഉപേക്ഷിച്ചെന്ന വാര്‍ത്ത വന്നത്. പിന്നാല പ്രശാന്ത് നീല്‍ ജൂനിയര്‍ എന്‍ടിആര്‍ പടം പ്രഖ്യാപിച്ചതോടെ ഈ പ്രചരണം ശക്തമായി മാറി. ഒപ്പം സലാര്‍ 2 ചിത്രത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റും നിർമ്മാതാക്കളും നല്‍കിയിരുന്നില്ല. 

എന്നാല്‍ ചിത്രത്തെ സംബന്ധിച്ചുള്ള അഭ്യൂഹം ശക്തമായതോടെ  സലാര്‍ സിനിമയുടെ ഔദ്യോഗിക പേജില്‍ ഒരു പോസ്റ്റ് വന്നു. സലാറിന്‍റെ ഷൂട്ടിനിടെ സംവിധായകന്‍ പ്രശാന്ത് നീലും, പ്രഭാസും തമ്മില്‍ തമാശ പറഞ്ഞ് ചിരിക്കുന്ന ചിത്രമാണ് ഔദ്യോഗിക പേജില്‍ വന്നത്. 'അവര്‍ക്ക് ചിരി അടക്കാന്‍ കഴിയുന്നില്ല' എന്നാണ് ഇതിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഒപ്പം തന്നെ സലാര്‍ നിര്‍മ്മാതാക്കളായ ഹോംബാല ഫിലിംസ് ഈ എക്സ് പോസ്റ്റ് റീഷെയര്‍ ചെയ്തിട്ടുണ്ട്. 

എന്തായാലും 'സലാർ 2'ഉപേക്ഷിച്ചോ എന്നതിന് നേരിട്ടല്ലാതെ തന്നെ പ്രൊഡക്ഷന്‍ ഹൌസ് നല്‍കുന്ന മറുപടിയാണ് ഇതെന്നാണ് പ്രേക്ഷകര്‍ പലരും പറയുന്നത്. 

2023 ഡിസംബറിലാണ് പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിച്ച സലാർ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ റിലീസായത്.  ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ മികച്ച ബിസിനസ്സ് ചിത്രത്തിന് ലഭിച്ചെങ്കിലും ചിത്രത്തിന് ലഭിച്ച റിവ്യൂ സമിശ്രമായിരുന്നു. 

അതേ സമയം മെയ് അവസാനം ഹൈദരാബാദിൽ 10 ദിവസത്തെ ഷെഡ്യൂളാണ് സലാര്‍ 2ന് ഉള്ളതെന്നും. പ്രഭാസും പൃഥ്വിരാജും ഉണ്ടാകും എന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക്വില്ല നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ എന്ത് കൊണ്ടാണ് ഇത് നടക്കാതിരുന്നത് എന്ന് വ്യക്തമല്ല. 

'ടര്‍ബോ' ഗംഭീര ബോക്സോഫീസ് കളക്ഷന്‍; സക്സസ് ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി

ലൊക്കേഷനിൽ വിവാഹവാർഷികം ആഘോഷിച്ച് ചിപ്പിയും രഞ്ജിത്തും; ആശംസകൾ നേർന്ന് സാന്ത്വനം ആരാധകർ
 

Latest Videos
Follow Us:
Download App:
  • android
  • ios