രണ്ട് ആയിരം കോടി, ബിരിയാണിപ്രിയനായ താരം, നടൻ പ്രഭാസ് ഇനി ചിരിപ്പിക്കും
പ്രഭാസിന്റെ ജീവിതത്തിലെ കൗതുകപരമായ കഥകള്‍.
അക്ഷരാര്‍ഥത്തില്‍ വിശേഷിപ്പാക്കാവുന്ന പാൻ ഇന്ത്യൻ താരം പ്രഭാസായിരിക്കും. പ്രഭാസിന്റെ പുതിയ ഒരോ സിനിമകളും ഇന്ത്യയാകെ ചര്‍ച്ച ചെയ്യാറുണ്ട്. ഓരോ അപ്‍ഡേറ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഹോട്ടല്‍ നടത്താൻ കൊതിച്ച് സിനിമയിലെത്തിയ കഥയാണ് പ്രഭാസിന്റേത് എന്ന് മനസ്സിലാക്കുന്നത് ആരാധകര്‍ക്ക് ഒരു കൗതുകമായിരിക്കും.
സിനിമാ കുടുംബത്തിലാണ് പ്രഭാസ് ജനിച്ചത്. ഉപ്പലപതി സൂര്യ നാരായണ രാജുവെന്ന സിനിമാ നിര്‍മാതാവാണ് അച്ഛൻ. അമ്മ ശിവ കുമാരിയും. തമിഴ്‍നാട്ടിലെ മദ്രാസില്‍ ജനിച്ച പ്രഭാസ് പ്രമുഖ സിനിമാ നടൻ കൃഷ്‍ണം രാജുവിന്റെ മരുമകനുമാണ്. ആന്ധ്രയിലെ ഗോദാവരി ജില്ലയില്‍ നിന്ന് തമിഴ്‍നാട്ടിലേക്കെത്തിയതായിരുന്നു താരത്തിന്റെ കുടുംബം. ഇന്ന് രാജ്യമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ യഥാര്‍ഥ പേര് ഉപ്പലപതി വെങ്കട സൂര്യനാരായണ പ്രഭാസ് രാജു എന്നാണ്. സിനിമയിലെ പേരായി പ്രഭാസ് സ്വീകരിക്കുകയായിരുന്നു.
ആദ്യം പ്രഭാസിന് പഠനത്തിനായിരുന്നു പ്രാധാന്യം. ചെന്നൈയിലെ ഡോണ്‍ ബോസ്‍കോ മട്രിക്കുലേഷൻ ഹയര്‍ സെക്കൻ സ്‍കൂളില്‍ നിന്നും ഭിമവരം ഡിഎൻആര്‍ ഹൈ സ്‍കൂളില്‍ നിന്നും പഠനം കഴിഞ്ഞ പ്രഭാസ് ഹൈദരാബാദിലെ നളന്ദ കോളേജില്‍ നിന്ന് ടെക്നോളജിയില്‍ ബിരുദവും നേടി. പിന്നീട് പ്രഭാസ് വിശാഖപട്ടണം സത്യാനന്ദ ഫിലിം ഇൻസ്റ്റിസ്റ്റ്യൂട്ടിലും വിദ്യാര്‍ഥിയായി. തുടര്‍ന്നായിരുന്നു രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കുന്ന സിനിമാ താരമായുള്ള പ്രഭാസിന്റെ വളര്‍ച്ച.
എന്നാല്‍ സ്വയം നല്ല നടനായെന്നും താരം കണക്കാക്കിയിരുന്നില്ല. കരിയറില്‍ അതിനാല്‍ ലക്ഷ്യങ്ങളുമുണ്ടായിരുന്നില്ല. ഹോട്ടല്‍ നടത്തുകയെന്നതായിരുന്നു പ്രഭാസിന്റെ ആഗ്രഹം. കാറ്ററിംഗ് ബിസിനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു താരം ആഗ്രഹിച്ചത്. ഭക്ഷണപ്രിയനുമായിരുന്നു പ്രഭാസ്. ചിക്കൻ ബിരിയാണിയോടുള്ള പ്രഭാസിന്റെ ഇഷ്‍ടം താരത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കാറുണ്ട്. എന്നാല്‍ ഇന്ന് പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്.
ഈശ്വറിലൂടെ 2022ലായിരുന്നു അരങ്ങേറ്റം. 2004ല്‍ പുറത്തിറങ്ങിയ വര്‍ഷം എന്ന ചിത്രം പ്രഭാസ് നായകനായി വൻ ഹിറ്റായി. പിന്നീട് ബില്ല, ഡാര്‍ലിംഗ്, റിബല്‍ തുടങ്ങിയവ ഹിറ്റുകളിലും നായകനായി. മിര്‍ച്ചി എന്ന ഹിറ്റിന് ശേഷം ബോളിവുഡില്‍ ആക്ഷൻ ജാക്‍സണില്‍ പ്രഭാസായി അതിഥി വേഷത്തിലും എത്തുമ്പോഴേക്കും ചക്രം, ഛത്രപതി, അടവി രാമുഡു, യോഗി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പിന്നീടായിരുന്നു ബാഹുബലിയുടെ വമ്പൻ വരവ്. രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ഒരു വരവായിരുന്നു താരം ബാഹുബലിയായി നടത്തിയത്. ബാഹുബലി രണ്ട് ആയിരം കോടി ആദ്യമായി നേടി ഇന്ത്യയെ വിസ്‍മയിപ്പിക്കുകയും ചെയ്‍തു. പ്രഭാസ് ബാഹുബലിക്കായി ചെലവഴിച്ചത് മൂന്ന് വര്‍ഷത്തില്‍ അധികമായിരുന്നു എന്നതും ആശ്ചര്യമാണ്.
അവിവാഹിതനായ പ്രഭാസ് രാജ്യമൊമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ്. നിരവധി പ്രണയ ലേഖനങ്ങളാണ് ബാഹുബലിക്കാലത്ത് താരത്തിന് ലഭിച്ചത് എന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു. എപ്പോഴായിരിക്കും പ്രിയ നടൻ പ്രഭാസിന്റെ വിവാഹം എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. ഇനി പ്രഭാസ് നായകനായി വരാനുള്ള ദ രാജാ സാബ് ഹൊറര്‍ കോമഡിയാണ്.
Read More: തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ മാര്‍ക്കോ? ചിത്രം ഉറപ്പിച്ചോ ആ സുവര്‍ണ സംഖ്യ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക