തിയറ്ററില്‍ ഹിറ്റ് ഉറപ്പിച്ച് പ്രഭാസ്. ഒടിടിയില്‍ കല്‍ക്കി 2898 എഡി എവിടെ?
പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ ഒടിടി അപ്‍ഡേറ്റും പുറത്ത്.
വൻ പ്രതികരണമാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിക്ക് ലഭിക്കുന്നത്. ഞെട്ടിക്കുന്ന പ്രകടനമാണ് കമല്‍ഹാസന്റേത്. വൻ മേയ്‍ക്കോവറിലാണ് കമല്‍ഹാസൻ എത്തിയിരിക്കുന്നത്. നായകൻ പ്രഭാസും നിറഞ്ഞാടുന്ന ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിംഗ് പ്ലാറ്റ്‍ഫോം ആമസോണ്‍ പ്രൈം വീഡിയോയായിരിക്കും എന്നുറപ്പായിരിക്കുകയാണ്.
കല്‍ക്കി 2898 എഡിയുടെ കഥ സംവിധായകൻ നാഗ് അശ്വിൻ നേരത്തെ സൂചിപ്പിച്ചതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ പ്രമേയം. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞു. കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്നതിനാല്‍ പ്രഭാസ് ചിത്രത്തില്‍ വൻ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.
സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് പ്രഭാസ് ചിത്രത്തിന്റെയും പാട്ടുകള്‍ ഒരുക്കുന്നതെന്നതും ആകാംക്ഷയുണ്ടാക്കി. എന്തായാലും കല്‍ക്കി 2898 എഡി സിനിമയിലെ പ്രതീക്ഷകള്‍ ശരിയായിരിക്കുകയാണ്.
Read More: ഞെട്ടിച്ച് കമല്‍ഹാസൻ, എങ്ങനെയുണ്ട് കല്‍ക്കി?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക