Asianet News MalayalamAsianet News Malayalam

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയില്‍ നിറഞ്ഞാടാൻ കമല്‍ഹാസനും, പുതിയ പോസ്റ്റര്‍

കമല്‍ഹാസന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

Prabhas Kalki 2898 AD film actor Kamal Haasan poster hrk
Author
First Published Jun 26, 2024, 4:58 PM IST

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയില്‍ കമല്‍ഹാസനും ഒരു നിര്‍ണായക വേഷത്തിലുണ്ട്. അതുകൊണ്ട് തമിഴകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് കല്‍ക്കി 2898 എഡി. വേറിട്ട മേയ്‍ക്കോവറിലാണ് നടൻ കമല്‍ഹാസൻ ചിത്രത്തില്‍ എത്തുക. റിലീസിനു മുന്നോടിയായി കമല്‍ഹാസന്റെ വ്യത്യസ്‍തമായ കഥാപാത്രത്തിന്റെ പുതിയ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

കല്‍ക്കി 2898 എഡിയുടെ കഥ സംവിധായകൻ നാഗ് അശ്വിൻ സൂചിപ്പിച്ചതും പ്രഭാസിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ പ്രമേയം. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞു. കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്നതിനാല്‍ പ്രഭാസ് ചിത്രത്തില്‍ വൻ പ്രതീക്ഷകളാണ് ഉള്ളത്. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് പ്രഭാസ് ചിത്രത്തിന്റെയും പാട്ടുകള്‍ ഒരുക്കുന്നതെന്നതും ആകാംക്ഷയാണ്. എന്തായാലും കല്‍ക്കി 2898 എഡി സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് നടൻ പ്രഭാസിന്റെ ആരാധകര്‍.

Read More: ഞെട്ടിച്ച് പ്രഭാസ്, ഒരു ലക്ഷം ടിക്കറ്റുകള്‍ വിറ്റു, കല്‍ക്കി 2898 എഡിയുടെ കളക്ഷൻ യുഎസ്സില്‍ വൻ നേട്ടത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios