പ്രഭാസിന്റെ കല്‍ക്കി 2898 എഡി ഒടിടി റിലീസ് വൈകും

പ്രഭാസിന്റെ കല്‍ക്കി 2898 എഡി ഒടിടിയില്‍ എവിടെ?.
 

Prabas Kalki 2898 AD ott release to be delayed hrk

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. ഇതിനകം കല്‍ക്കി ആഗോളതലത്തില്‍ 500 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ പോയാല്‍ കല്‍ക്കി 1000 കോടി ക്ലബില്‍ നിഷ്‍പ്രയാസം എത്തുമെന്നുമാണ് പ്രതീക്ഷ. അതിനാല്‍ കല്‍ക്കി 2898 എഡിയുടെ ഒടിടി റിലീസ് വൈകിപ്പിക്കാനാണ് നിര്‍മാതാക്കള്‍ ആലോചിക്കുന്നത്.

ഒടിടി റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി പതിപ്പിന്റെ നെറ്റ്ഫ്ലിക്സും ആണ് ഒടിടി റൈറ്റ്സ് നേടിയത്. കല്‍ക്കി ജൂലൈ മാസം അവസാനം ഒടിടിയില്‍ റിലീസ് ചെയ്യാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ രണ്ടാം ആഴ്‍ചയിലേക്ക് ഒടിടി റിലീസ് മാറ്റിവയ്‍ക്കാൻ നിര്‍മാതാക്കള്‍ ചര്‍ച്ച തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.

Read More: ദിവസങ്ങള്‍ വെറും നാല്, 500 കോടിയും കടന്ന് കല്‍ക്കി, ഞെട്ടിക്കുന്ന കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക 

Latest Videos
Follow Us:
Download App:
  • android
  • ios