'ജാതി സംഘര്‍ഷം ഉണ്ടാക്കും': മാമന്നന്‍ നിരോധിക്കണം തമിഴ്നാട്ടില്‍ പോസ്റ്റര്‍ പ്രചാരണം

ചിത്രത്തിനെതിരെ തമിഴ്നാട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തേനിയിലാണ് ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കിന്‍റെ പേരില്‍ ചിത്രത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

posters stick around theni to seek ban for udhayanidhi stalins maamannan movie vvk

ചെന്നൈ: വരുന്ന ജൂണ്‍ 29നാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന്‍  റിലീസ് ചെയ്യുന്നത്. രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നിവയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'മാമന്നന്‍'. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേർന്ന് നില്‍ക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ.

എന്നാല്‍ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ ചിത്രം കമല്‍ഹാസന്‍റെ വിഖ്യാതമായ ചിത്രം തേവര്‍ മകന്‍ അടിസ്ഥാനമാക്കിയാണെന്നും. വലിയ തേവര്‍ക്കും, ചിന്ന തേവര്‍ക്കും ഇടയില്‍ തന്‍റെ പിതാവ് വന്നാല്‍ എങ്ങനെയിരിക്കും എന്ന ചിന്തയാണ് പടത്തിന് അടിസ്ഥാനമെന്നും മാരി സെല്‍വരാജ് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ താഴ്ന്ന ജാതിക്കാരുടെ ജീവിത പ്രശ്നങ്ങള്‍ സ്ക്രീനില്‍ എത്തിച്ച മാരി ആ രീതി തന്നെയാണ് ഈ ചിത്രത്തിലും അവലംബിച്ചത് എന്ന സൂചനയായിരുന്നു വാക്കുകള്‍.

അതിന് ശേഷം തേവര്‍ ജാതിക്കെതിരെയാണോ പടം എന്ന രീതിയിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതേ സമയം ചിത്രത്തിനെതിരെ തമിഴ്നാട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തേനിയിലാണ് ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കിന്‍റെ പേരില്‍ ചിത്രത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഒരു വിഭാഗം ജാതിയെ താഴ്ത്തികാണിക്കാനാണ് ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അത് അനുവദിക്കരുത് ചിത്രം നിരോധിക്കണം എന്നാണ് പോസ്റ്റര്‍ പറയുന്നത്.

ചിത്രം ജാതി സംഘര്‍ഷത്തിന് കാരണമാകുമെന്നാണ് പോസ്റ്റര്‍ പറയുന്നത്. അതിനാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പടം നിരോധിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പടം നിരോധിക്കാന്‍ പോസ്റ്ററില്‍ ആവശ്യമുണ്ട്. 

അതേ സമയം മാമന്നന്‍ ചിത്രത്തിന്‍റെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജിയില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവും പ്രധാന നടനുമായ ഉദയനിധി സ്റ്റാലിന് നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ജൂണ്‍ 28ന് മുന്‍പ് കോടതിക്ക് മറുപടി നല്‍കാനാണ് തമിഴ്നാട് യുവജനകാര്യ, സ്പോര്‍ട്സ് മന്ത്രി കൂടിയായ ഉദയനിധിക്ക് കോടതി നല്‍കിയ നിര്‍ദേശം.

മാമന്നന്‍ ചിത്രത്തിന്‍റെ റിലീസ് തടയണം: ഹര്‍ജിയില്‍ ഉദയനിധി സ്റ്റാലിന് ഹൈക്കോടതി നോട്ടീസ്

ഞെട്ടിക്കുന്ന ലുക്കില്‍ ഫഹദ്, ഇതുവരെ കാണാത്ത വേഷത്തില്‍ വടിവേലു; മാമന്നന്‍ ട്രെയിലര്‍

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും

Latest Videos
Follow Us:
Download App:
  • android
  • ios