പ്രൊഫഷണല്‍ ജീവിതത്തിലെ വിജയ രഹസ്യം വെളിപ്പെടുത്തി സായ് പല്ലവി
സമ്മര്‍ദമില്ലാതെ എങ്ങനെയാണ് പ്രൊഫണല്‍ ലൈഫ് താൻ കൊണ്ടുപോകുന്നത് എന്ന് വ്യക്തമാക്കുകയാണ് സായ് പല്ലവി.
തെന്നിന്ത്യൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയങ്കരിയായ താരമാണ് സായ് പല്ലവി. നിറഞ്ഞ ചിരിയോടെയാണ് സായ് പല്ലവിയെ വേദികളില്‍ എന്നും കാണാറുള്ളത്. ഡോക്ടറാണ് സായ് പല്ലവി. സമ്മര്‍ദമില്ലാതെ എങ്ങനെയാണ് പ്രൊഫണല്‍ ലൈഫ് താൻ കൊണ്ടുപോകുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സായ് പല്ലവി.
നമ്മുടെ ജോലിയില്‍ നമ്മള്‍ സന്തോഷം കണ്ടെത്തിയാല്‍ മാത്രമേ സംതൃപ്‍തിയും ലഭിക്കുകയുള്ളൂ. പ്രൊഫഷണല്‍ ലൈഫില്‍ പേഴ്‍സണല്‍ ലൈഫ് ഒരിക്കലും ഇടകലര്‍ത്താൻ പാടില്ല. പ്രൊഫഷണല്‍ ജീവിതവും പേഴ്‍സണല്‍ ജീവിതവും താരതമ്യപ്പെടുത്തിയാല്‍ അയാളുടെ മനസമാധാനവും നഷ്‍ടപ്പെടും. ലൊക്കേഷനില്‍ എത്തിയാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ ഓര്‍ക്കാറേ ഇല്ലെന്നും സായ് പല്ലവി വ്യക്തമാക്കി.
ബോളിവുഡ് നടൻ ഗുല്‍ഷാൻ സായ്‍യോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരുന്നു അടുത്തിടെ. അവളോട് എനിക്ക് ഇഷ്‍ടമുണ്ടെന്ന് മാത്രം. മറ്റൊന്നുമില്ല. ഞാൻ ചിലപ്പോള്‍ അവളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അവര്‍ക്കൊപ്പം എന്നെങ്കിലും ജോലി ചെയ്യാൻ തനിക്ക് കഴിയുമെന്ന് കരുതുന്നു. അത് മതി എനിക്ക് സന്തോഷിക്കാൻ. ബാക്കി എനിക്ക് അറിയില്ല എന്നും ബോളിവുഡ് നടൻ ഗുല്‍ഷാൻ പറഞ്ഞിരുന്നു.
'ഗാര്‍ഗി' എന്ന ചിത്രമാണ് സായ്‍യുടേതായി ഒടുവില്‍ റിലീസ് ചെയ്‍തത്. ഗൗതം രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഹരിഹരൻ രാജുവിനൊപ്പം ഗൗതം രാമചന്ദ്രനും തിരക്കഥ എഴുതിയ 'ഗാര്‍ഗി' തെലുങ്കിലും കന്നഡയിലും തമിഴിലുമായിട്ടാണ് എത്തിയത്. ഐശ്വര്യ ലക്ഷ്‍മി, ഗൗതം രാമചന്ദ്രൻ, തോമസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച 'ഗാര്‍ഗി'യുടെ സംഗീത സംവിധാനം ഗോവിന്ദ് വസന്ത നിര്‍വഹിച്ചപ്പോള്‍ കാളി വെങ്കട്, ആര്‍ എസ് ശവാജി, കവിതാലയ കൃഷ്‍ണൻ, ശരവണൻ, സുധ, പ്രതാപ്, രാജലക്ഷ്‍മി, ലിവിംഗ്‍സ്റ്റണ്‍, കലേഷ് രാമാനന്ദ്, ജയപ്രകാശ്, റെജിൻ റോസ് ബിഗില്‍ ശിവ തുടങ്ങി ഒട്ടേറെ താരങ്ങളും സായ് പല്ലവിക്ക് ഒപ്പം വേഷമിട്ടു.
Read More: 'മാവീരൻ' ആവേശത്തില്‍ ശിവകാര്‍ത്തികേയൻ ആരാധകര്‍, ഇതാ പുതിയ അപ്‍ഡേറ്റ്
'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം