സ്ക്രീനിലെ അടിപിടി നിര്‍ത്തിക്കൂടേയെന്ന് ബാബു ആന്‍റണി; ആരാണ് ഈ പറയുന്നതെന്ന് പെപ്പെ: വീഡിയോ

ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ്‌ ആന്‍റണി വർഗ്ഗീസ്‌ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

poovan movie promotional video babu antony with antony varghese

മലയാളത്തിലെ യുവനിര നായകന്മാരില്‍ ആക്ഷന്‍ രംഗങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് ആന്‍റണി വര്‍ഗീസ്. ആന്‍റണി നായകനായ ആദ്യ ചിത്രങ്ങളൊക്കെയും ആക്ഷന് പ്രാധാന്യമുള്ളവയും വലിയ പ്രേക്ഷകപ്രീതി നേടിയവയുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ അടുത്ത റിലീസ് പൂവന്‍ അത്തരത്തിലൊരു ചിത്രമല്ല. ഇപ്പോഴിതാ ജനുവരി 20 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഒരു പ്രൊമോഷണല്‍ വീഡിയോ ശ്രദ്ധ നേടുകയാണ്. ഒരുകാലത്ത് മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ ആയിരുന്ന ബാബു ആന്‍റണിയുടെ ആന്‍റണി വര്‍ഗീസും തമ്മിലുള്ള സംഭാഷണത്തിന്‍റെ രൂപത്തിലാണ് പ്രൊമോ.

മൊബൈലിൽ ബാബു ആന്‍റണി 'അജഗജാന്തര'ത്തിലെ ഒരു സംഘട്ടന രംഗം കണ്ടുകൊണ്ടിരിക്കുന്നതായാണ് വീഡിയോയുടെ തുടക്കം. ഇതെന്താണ് മിനിറ്റിന് നാല് അടിയോ എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. ഒപ്പം ഈ അടിയും പിടിയുമൊക്കെ നിര്‍ത്തിയിട്ട് സമാധാനപരമായിട്ട് ഒരു പടമെങ്കിലും ചെയ്യാനും ബാബു ആന്‍റണിയുടെ ഉപദേശം. എന്നാല്‍ ആരാണ് ഈ പറയുന്നതെന്നാണ് ബാബു ആന്‍റണിയുടെ മുന്‍കാല ചിത്രങ്ങളെ ഉദ്ദേശിച്ച് ആന്‍റണിയുടെ ചോദ്യം. വൈശാലിയിൽ അടിയുണ്ടോ, ഇടുക്കി ഗോള്‍ഡിൽ അടിയുണ്ടോ, അപരാഹ്നത്തിലുണ്ടോ എന്ന് തിരിച്ച് ചോദിക്കുന്നു ബാബു ആന്‍റണി. എന്നാല്‍ അടിയില്ലാത്ത ഒരു പടം താനും ചെയ്തിട്ടുണ്ടെന്നും പൂവന്‍ എന്നാണ് അതിന്റെ പേരെന്നുമാണ് ആന്‍റണിയുടെ പ്രതികരണം. ആന്‍റണിയുടെ ആവശ്യപ്രകാരം ബാബു ആന്‍റണി ഒരു അടവ് പഠിപ്പിക്കുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്.

ALSO READ : 'അമല്‍ കൊണ്ടുവന്നത് ഫോര്‍ ബ്രദേഴ്സിന്‍റെ സിഡി'; 'ബിഗ് ബി' സംഭവിച്ചതിനെക്കുറിച്ച് മമ്മൂട്ടി

വാണിജ്യ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങള്‍ക്കും സൂപ്പര്‍ ശരണ്യക്കും ശേഷം ഗിരിഷ് എ ഡിയും ഷെബിൻ ബക്കറും ചേര്‍ന്ന് ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെയും സ്റ്റക് സൗസിന്‍റേയും ബാനറിൽ നിർമ്മിച്ച ചിത്രമാണ് പൂവന്‍. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനീത് വാസുദേവനാണ്. ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ്‌ ആന്‍റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നത്. 'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്‍റെ  തിരക്കഥാകൃത്ത്. അഖില ഭാർഗ്ഗവൻ, മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ്‌ എഡി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഗരുഡ ഗമന വൃഷഭ വാഹന, ഒരു മൊട്ടൈയ കഥൈ,‌ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മിഥുന്‍ മുകുന്ദനാണ്‌ ചിത്രത്തിന്‌ ഈണം പകര്‍ന്നിരിക്കുന്നത്‌. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത്ത് പുരുഷൻ ആണ്.

രചന വരുണ്‍ ധാര, ചിത്രസംയോജനം ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം സാബു മോഹന്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സുഹൈല്‍ എം, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് വിഷ്ണു ദേവന്‍, സനത്ത്‌ ശിവരാജ്, സംവിധാന സഹായികള്‍ റിസ് തോമസ്, അര്‍ജുന്‍ കെ, കിരണ്‍ ജോസി, ഫിനാന്‍സ് കണ്‍ട്രോളര്‍ ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് എബി കോടിയാട്ട്, മനു ഗ്രിഗറി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ കുര്യന്‍, സ്റ്റില്‍സ് ആദര്‍ശ് സദാനന്ദന്‍, സൗണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ് വിഷ്ണു സുജാതൻ, അസോസിയേറ്റ് ക്യാമറാമാൻ ക്ലിന്‍റോ ആന്‍റണി, വിഎഫ്എക്സ് പ്രോമിസ്, ഡിഐ കളറിസ്റ്റ് ശ്രീക് വാര്യർ, ടൈറ്റിൽ ഡിസൈൻ അമൽ ജോസ്, ഡിസൈൻസ്‌ യെല്ലോ ടൂത്ത്സ്‌, പിആര്‍ഒ വാഴൂര്‍ ജോസ്, മാർക്കറ്റിംഗ്‌ സ്നേക്ക്‌ പ്ലാന്‍റ്.

Latest Videos
Follow Us:
Download App:
  • android
  • ios