വിടുതലൈ പാര്‍ട്ട് 1 കാണുവാന്‍ കുട്ടികളുമായി വന്ന സ്ത്രീക്കെതിരെ പൊലീസ് കേസ്

ചെന്നൈയിലെ തീയറ്ററില്‍ കഴിഞ്ഞ ദിവസമാണ് വലര്‍മതിയും കുടുംബവും വിടുതലൈ പാര്‍ട്ട് 1 കാണാന്‍ എത്തിയത്. 

police-case-filed-against-socialist-valarmathi-for-watching-viduthalai-movie-with-kids vvk

ചെന്നൈ: വെട്രിമാരന്‍ സംവിധാനം ചെയ്ത് സൂരി വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ വിടുതലൈ പാര്‍ട്ട് 1 കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസായത്. തമിഴ്നാട്ടിവ്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ ചിത്രം ആഗോളതലത്തില്‍ 10 കോടിയോളം നേടിയെന്നാണ് വിവരം. 

അതേ സമയം ചിത്രത്തിലെ വയലന്‍സ് രംഗങ്ങളും മറ്റും കാരണം സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഇതിനാല്‍ തന്നെ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ചിത്രം കാണുവാന്‍ കഴിയൂ. എന്നാല്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ സ്വന്തം കുട്ടികളുമായി എത്തി ചലച്ചിത്രം കണ്ട സാമൂഹ്യ പ്രവര്‍ത്തക വലര്‍മതിക്കെതിരെ പൊലീസ് കേസ് എടുത്തു. തീയറ്ററില്‍ അനുവാദം ഇല്ലാതെ പ്രവേശിച്ചത് അടക്കമാണ് കേസ്.

ചെന്നൈയിലെ തീയറ്ററില്‍ കഴിഞ്ഞ ദിവസമാണ് വലര്‍മതിയും കുടുംബവും വിടുതലൈ പാര്‍ട്ട് 1 കാണാന്‍ എത്തിയത്. എന്നാല്‍ കുട്ടികള്‍ ഉള്ളതിനാല്‍ തീയറ്ററിലെ സ്റ്റാഫ് ടിക്കറ്റ് എടുത്തിട്ടും ഇവരെ തടഞ്ഞു. എന്നാല്‍ അത് വക വയ്ക്കാതെ ഇവര്‍ കുട്ടികള്‍ അടക്കം തീയറ്ററില്‍ കയറി. ഇതോടെ തീയറ്റര്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി ഇവരുമായി സംസാരിച്ചു.

എന്നാല്‍ വലര്‍മതി വിട്ടുകൊടുത്തില്ല. കുട്ടികള്‍ എന്‍റെതാണ് അവര്‍ എന്തു കാണണം കാണേണ്ട എന്നത് ഞാന്‍ തീരുമാനിക്കും. സഹജീവികളുടെ വേദന പറയുന്നതാണ് ഈ സിനിമ അത്  അവര്‍ കാണേണ്ടതാണ് അതില്‍ നിന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ല. അര്‍ദ്ധ നഗ്നരായ യുവതികളുടെ ഡാന്‍സുള്ള എത്ര ചിത്രങ്ങള്‍ ഇവിടെ കളിക്കുന്നു. കുട്ടികള്‍ കാണുന്നു. അതില്‍ പ്രശ്നമില്ലല്ലോ അതിനാല്‍ ഇതിലും ഇല്ല - വലര്‍മതി പൊലീസിനോട് വാദിക്കുന്ന വീഡിയോ വൈറലാണ്. വലര്‍മതിയുടെ വാദങ്ങള്‍ക്ക് വലിയ കൈയ്യടിയാണ് തീയറ്ററില്‍ ലഭിക്കുന്നത്. 

അതേ സമയം ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അടുത്തിടെ ചെന്നൈ രോഹിണി തീയറ്ററില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ ടിക്കറ്റ് ഉണ്ടായിട്ടും തീയറ്ററില്‍ കയറ്റിയില്ല എന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ വിവാദം. 

'സൂര്യ 42' ന്റെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് വിറ്റുപോയി

ഇന്‍സ്റ്റഗ്രാമില്‍ ദളപതി വിജയിയുടെ അരങ്ങേറ്റം: ആദ്യ ഒരു മണിക്കൂറില്‍ തന്നെ ഫോളോവേര്‍സ് ഞെട്ടിക്കുന്ന എണ്ണം

Latest Videos
Follow Us:
Download App:
  • android
  • ios