ബലയ്യയുമായുള്ള പാര്‍ട്ടി ചിത്രം വൈറല്‍;ബലയ്യയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായിക.!
നേരത്തെ വീരസിംഹ റെഡ്ഡി വിജയാഘോഷത്തില്‍ ഹണി റോസിനെ പുകഴ്ത്തി ബാലയ്യ രംഗത്ത് എത്തിയിരുന്നു. അതിന് പുറമേ ബാലകൃഷ്ണയില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന ചിത്രവും ഹണി റോസ് പങ്കുവച്ചിരുന്നു.
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി അദ്ദേഹത്തിന്‍റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത് മലയാളത്തിലെ നായിക ഹണിറോസാണ്. ശ്രുതിഹാസന്‍ ചിത്രത്തിലെ നായികയാണെങ്കിലും ഹണിയുടെ പ്രകടനം ഏറെ കൈയ്യടി നേടുന്നുണ്ട്.
ഇപ്പോള്‍ ഇതാ വീരസിംഹ റെഡ്ഡിയുടെ വിജയാഘോഷ പാര്‍ട്ടിയില്‍ നന്ദമൂരി ബാലകൃഷ്ണയുമായി കൈകോര്‍ത്ത് ഷംപെയിന്‍ നുകരുന്ന ഹണിയുടെ ചിത്രം വൈറലായിട്ടുണ്ട്. ഹണി റോസ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവച്ചത്. ഇങ്ങനെയാണ് ഞങ്ങള്‍ വീര സിംഹ റെഡ്ഡിയുടെ വിജയം ആഘോഷിച്ചത് എന്നാണ് ഹണിറോസ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
നേരത്തെ വീരസിംഹ റെഡ്ഡി വിജയാഘോഷത്തില്‍ ഹണി റോസിനെ പുകഴ്ത്തി ബാലയ്യ രംഗത്ത് എത്തിയിരുന്നു. അതിന് പുറമേ ബാലകൃഷ്ണയില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന ചിത്രവും ഹണി റോസ് പങ്കുവച്ചിരുന്നു. അതേ സമയം തെലുങ്ക് സിനിമ ലോകത്ത് നിന്നും വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ബാലകൃഷ്ണയുടെ അടുത്ത പടത്തിലും ഹണി റോസ് നായികയാണ് എന്നതാണ്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്.
ജനുവരി 12 ന് തിയറ്ററുകളിലെത്തിയ വീര സിംഹ റെഡ്ഡി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രമാണ്. ഗോപിചന്ദ് മലിനേനി ആണ് രചനയും സംവിധാനവും. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. 12 മുതല്‍ 15 വരെയുള്ള നാല് ദിനങ്ങളില്‍ നിന്ന് 104 കോടിയാണ് ചിത്രം നേടിയതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബോക്സ് ഓഫീസില്‍ ഇനിയും ഏറെ മുന്നേറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്. അതേസമയം ബാലയ്യയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് ആണ് ഇത്. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ അഖണ്ഡയാണ് ബാലകൃഷ്ണയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം.
യുവ നടൻ സുധീര്‍ വര്‍മ മരിച്ചു, ആത്മഹത്യയെന്ന് പൊലീസ്
രജനികാന്തിനൊപ്പം മാത്രമല്ല വിശാല്‍ നായകനാകുന്ന ചിത്രത്തിലും സുനില്‍