'അല്ല പുഷ്പ, ഇത് രംഗണ്ണന്‍റെ പാട്ടല്ലെ': മലയാളികൾക്ക് അല്ലുവിന്‍റെ സമ്മാനം, പക്ഷെ സംശയം ബാക്കി !

പുഷ്പ 2വിലെ പുതിയ ​ഗാനം പുറത്തിറങ്ങി. 'പീലിങ്സ്' എന്ന ​ഗാനത്തിന് 'ഒഡിമഗ'യുടെ ഈണവുമായി സാമ്യമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച.

Peelings song from pushpa 2 similarity to Odimaga song from avesham Allu Arjun Fahadh Faasil

തിരുവനന്തപുരം: അല്ലു അർജുൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പുഷ്പ 2വിലെ പുതിയ ​ഗാനം കഴിഞ്ഞദിവസമാണ് റിലീസായത്. പീലിങ്സ് എന്ന ​ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മലയാളികൾക്കുള്ള സമ്മാനമെന്ന നിലയിൽ ​ഗാനത്തിന്റെ നാല് വരികൾ മലയാളത്തിലാണ് ഉപയോ​ഗിച്ചിരിക്കുന്നത്. 

ദേവി ശ്രീ പ്രസാദ് സം​ഗീതം ഒരുക്കിയ ​ഗാനരം​ഗത്ത് തട്ടുപൊളിപ്പൻ ഡാൻസുമായി അല്ലുവും രശ്മിക മന്ദാനയും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ പാട്ട് ഇറങ്ങിയതിന് പിന്നാലെ ഈ വരികളുടെ സംഗീതം ഏവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. അധികം വൈകാതെ അത് ഏതെന്ന് കണ്ടെത്തി സോഷ്യല്‍ മീഡിയ.

ഈ വര്‍ഷത്തെ മലയാളത്തിലെ വന്‍ ഹിറ്റായ ആവേശത്തിലെ 'ഒഡിമഗ' എന്ന ഗാനത്തിലെ ഓ മഗ, ഓ മഗനെ എന്ന വരികളുടെ സംഗീതവുമായി ഇതിന് സാമ്യമുണ്ടെന്നാണ് പലരും പറയുന്നത്. രംഗണ്ണന്‍റെ ഈണം പുഷ്പ എടുത്തുവെന്ന് അടക്കം പലയിടത്തും കമന്‍റ് വരുന്നുണ്ട്. എന്തായാലും പീലിങ്സ് ഗാനം ഇതിനകം വൈറലായിട്ടുണ്ട്. 

‘പുഷ്പ 2: ദ റൂൾ’  ഓരോ അപ്‍ഡേറ്റുകളും സിനിമാപ്രേമികള്‍ ആഘോഷപൂർവ്വമാണ് ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയുന്നു. പുഷ്പ വൈൽഡ് ഫയറാണെന്ന മുന്നറിയുപ്പുമായാണ് ട്രെയിലർ എത്തിയിരുന്നത്. അതിനുപിന്നാലെ 'കിസ്സിക്' പാട്ടെത്തിയിരുന്നു. അതിന് ശേഷമാണിപ്പോള്‍ 'പീലിങ്സ്' സോങ് സിനിമാപ്രേമികളെ ആവേശം കൊള്ളിക്കാനായി എത്തിയത്. 

ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

പുഷ്പ ബ്രാന്‍റ് തന്നെ, വൈല്‍ഡ് ഫയറായി പുഷ്പ 2 അഡ്വാന്‍സ് ബുക്കിംഗ്; ടിക്കറ്റ് വില കേട്ടാല്‍ ബോധം പോകും !

'ചൈനീസ് മഹാരാജ' : 20 കോടി ബജറ്റിലെടുത്ത വിജയ് സേതുപതി ചിത്രം ചൈനയില്‍ കാണിക്കുന്നത് മഹാത്ഭുതം !

Latest Videos
Follow Us:
Download App:
  • android
  • ios