സൂപ്പര്‍താരത്തിന്‍റെ പടം റീ-റിലീസ് ചെയ്തു; തീയറ്ററിനുള്ളില്‍ ആരാധകരുടെ 'ക്യാംപ് ഫയര്‍'.!

 തീ ആളിപ്പടരുമ്പോഴും ആരാധകര്‍ ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം. ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ടോ, അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.

Pawan Kalyan fans for lighting fire inside theatre to celebrate re-release of his old film vvk

ഹൈദരാബാദ്: 2012-ൽ പുരി ജഗനാഥ് സംവിധാനം ചെയ്ത് തെലുങ്കിലെ പവര്‍ സ്റ്റാര്‍ പവൻ കല്യാൺ നായകനാി എത്തിയ ചിത്രമാണ് ക്യാമറാമാൻ ഗംഗാതോ രാംബാബു. ഈ ചിത്രം കഴിഞ്ഞ ദിവസം റീ-റിലീസ് ചെയ്തപ്പോള്‍ ആന്ധ്രയിലെ നന്ദ്യാലയിലെ ഒരു തിയേറ്റർ ഉടമയ്ക്ക് സംഭവിച്ചത് വലിയ നഷ്ടമാണ്. ചിത്രത്തിൻ്റെ റീ റിലീസ് ആഘോഷിക്കാൻ പവൻ കല്യാണിൻ്റെ ആരാധകർ തിയേറ്ററിൽ തീ കത്തിച്ചതാണ് പ്രശ്നങ്ങളുണ്ടാക്കിയത്. 

തീയേറ്ററിനുള്ളിൽ തീ കൊളുത്തുന്ന ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. തീയറ്ററിൽ കടലാസ് കഷ്ണങ്ങൾ കത്തിച്ച ശേഷം ആരാധകര്‍ ശബ്ദമുണ്ടാക്കുന്നതും ഡാന്‍സ് ചെയ്യുന്നതും വീഡിയോയിൽ കാണാം. തീ ആളിപ്പടരുമ്പോഴും ആരാധകര്‍ ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം. ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ടോ, അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.

വാര്‍ത്ത ഏജന്‍സി എഎൻഐ എക്സില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. “പവൻ കല്യാണിൻ്റെ ക്യാമറാമാൻ ഗംഗാതോ രാംബാബു എന്ന ചിത്രത്തിന്‍റെ റീ-റിലീസിനിടെ, നന്ദ്യാലയിലെ ഒരു തിയേറ്ററിനുള്ളിൽ ആരാധകർ കടലാസ് കഷ്ണങ്ങൾ കത്തിച്ചു”.

ഇതാദ്യമായല്ല പവൻ കല്യാണിൻ്റെ ആരാധകർ തീയറ്ററിനുള്ളിൽ അക്രമം അഴിച്ചുവിടുന്നത്. കഴിഞ്ഞ വർഷം വിജയവാഡയിലെ ഒരു തിയേറ്റർ ഏതാനും ആരാധകർ തകർത്തിരുന്നു. ജോഗുലാംബ ഗഡ്‌വാളിലെ ഒരു തിയേറ്ററിലും സമാനമായ ഒരു സംഭവം ഉണ്ടായത്. സാങ്കേതിക തകരാർ മൂലം സിനിമ നിർത്തിയതിന് ശേഷം ആരാധകൻ തിയേറ്റർ ഹാൾ അടിച്ചു തകർക്കുകയായിരുന്നു. 

അടുത്തിടെ ടൈഗർ 3 ഷോയ്ക്കിടെ തിയറ്ററുകളിൽ പടക്കം പൊട്ടിച്ച് സൽമാൻ ഖാൻ ആരാധകരും സമാനമായ പ്രശ്നം ഉണ്ടാക്കിയിരുന്നു. ഇതില്‍ സല്‍മാന്‍ അടക്കം പ്രതികരിച്ചിരുന്നു. 

'എന്റെ പൈസയ്ക്ക് വാങ്ങി ഞാനിടുന്നു. കുറച്ചൊക്കെ മാന്യത കാണിക്കാം', വസ്ത്രധാരണത്തെക്കുറിച്ച് മീനാക്ഷി

ദുബായില്‍ പാര്‍ട്ടി നടത്തി ഓറി; അതിഥിയായി എത്തിയാളെ കണ്ട് ഞെട്ടി ബോളിവുഡ്.!

Latest Videos
Follow Us:
Download App:
  • android
  • ios