റേഷന്‍ കാര്‍ഡില്‍ 'പത്രോസിന്റെ പടപ്പുകൾ’; തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഡിനോയ് പൗലോസിന്റെ തിരക്കഥ

കുടുംബങ്ങളുടെ പേരുവിവരങ്ങൾ ഒരു റേഷൻ കാർഡിൽ കൊടുത്തിരിക്കുന്നതു പോലെയാണ് പോസ്റ്റർ. 

pathrosinte padappugal movie poster released

ണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കുന്ന ‘പത്രോസിന്റെ പടപ്പുകൾ’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയും പൃഥ്വിരാജും ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. മരിക്കാർ എന്റർടൈൻമെൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം അഫ്സൽ അബ്ദുൽ ലത്തീഫാണ് സംവിധാനം ചെയ്യുന്നത്.

കുടുംബങ്ങളുടെ പേരുവിവരങ്ങൾ ഒരു റേഷൻ കാർഡിൽ കൊടുത്തിരിക്കുന്നതു പോലെയാണ് പോസ്റ്റർ. ഷറഫുദീന്‍, ഡിനോയ് പൗലോസ്, നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ജേക്‌സ് ബിജോയ്. വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു.

Best Wishes to Marikar Entertainments

Posted by Mammootty on Friday, 12 February 2021
Latest Videos
Follow Us:
Download App:
  • android
  • ios