'പഠാന്‍' രണ്ടാം പകുതി നിരാശപ്പെടുത്തിയെന്ന് കമന്‍റ്; ഷാരൂഖിന്‍റെ മറുപടി

ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി വീണ്ടും 'ആസ്‍ക് എസ്ആര്‍കെ'

pathaan second half disappoints shah rukh khans reply to a film buff ask srk nsn

വലിയൊരു ഇടവേളയ്ക്കു ശേഷം ബോളിവുഡിന്‍റെ തിരിച്ചുവരവാണ് ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലൂടെ സംഭവിച്ചിരിക്കുന്നത്. ഒപ്പം ഷാരൂഖിന്‍റെ തന്നെ തിരിച്ചുവരവും. കരിയറിലെ തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുക്കുകയായിരുന്നു ഷാരൂഖ്. നാല് വര്‍ഷത്തിനു ശേഷമാണ് അദ്ദേഹം നായകനായി ഒരു ചിത്രം പുറത്തെത്തുന്നത്. പഠാന്‍റെ വന്‍ വിജയത്തിന്‍റെ ആഹ്ലാദത്തിലുള്ള അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കുന്നുമുണ്ട്. ആസ്ക് എസ്ആര്‍കെ എന്ന ഹാഷ് ടാഗില്‍ ട്വിറ്ററിലൂടെ നടത്തുന്ന ചോദ്യോത്തരങ്ങളില്‍ പലതും വൈറല്‍ ആവാറുമുണ്ട്. ഇത്തരത്തില്‍ നടത്തിയ ഏറ്റവും പുതിയ ചോദ്യോത്തര പരിപാടിയും ഷാരൂഖിന്‍റെ രസകരമായ മറുപടികളുടെ പേരില്‍ ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്.

പഠാന്‍റെ യഥാര്‍ഥ കളക്ഷന്‍ എത്രയാണ് എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. 5000 കോടി സ്നേഹം, 3000 കോടി അഭിനന്ദനം, 3250 കോടി ആശ്ലേഷം, 20 ലക്ഷം പുഞ്ചിരികള്‍. ഇനിയുമുണ്ട് ഏറെ. താങ്കളുടെ അക്കൌണ്ടന്‍റ് എന്താണ് പറയുന്നത്?, എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി. പഠാന്‍ ഷൂട്ടിംഗ് സമയത്തെ മികച്ച നിമിഷത്തെക്കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. ചിത്രത്തില്‍ ഷാരൂഖിന്‍റെ പഠാനും ദീപിക പദുകോണിന്‍റെ നായികാ കഥാപാത്രവും ചേര്‍ന്ന് ഒരു ലോക്കര്‍ തുറക്കാന്‍ ശ്രമിക്കുന്ന നിര്‍ണ്ണായക രംഗമുണ്ട്. ഇതിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച രസങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഞാനും ദീപികയും വളരെ പ്രൊഫഷണല്‍ ആയാണ് ആ ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചത്. പക്ഷേ ഞങ്ങള്‍ എല്ലാം താഴെയിടുകയും ഒരുപാട് മണ്ടത്തരങ്ങള്‍ കാണിക്കുകയും ചെയ്തു. ചാട്ടത്തിനിടയില്‍ താഴും താക്കോലും നഷ്ടപ്പെടുകയും ചെയ്തു.

ALSO READ : 'ജിം കെനി'യായി മോഹന്‍ലാല്‍; സംവിധാനം ചെയ്യാനിരിക്കുന്ന വലിയ ചിത്രത്തെക്കുറിച്ച് ഭദ്രന്‍

 

എന്നാല്‍ ഈ ചോദ്യങ്ങളെക്കാളൊക്കെ ശ്രദ്ധേയമായിരുന്നു മറ്റൊന്ന്. പഠാന്‍റെ ആദ്യ പകുതി കൊള്ളാമെന്നും പക്ഷേ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നുമായിരുന്നു മറ്റൊരു സിനിമാപ്രേമിയുടെ അഭിപ്രായം. ഒപ്പം എന്ത് പറയുന്നു എന്ന ചോദ്യവും. വൈകാതെ വന്നു ഷാരൂഖിന്‍റെ മറുപടി- കുഴപ്പമില്ല. ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തിപരമാണല്ലോ. പഠാന്‍റെ ആദ്യ പകുതി കാണുക. ഈ വാരാന്ത്യത്തില്‍ ഒടിടിയില്‍ ഇറങ്ങുന്ന ഏതെങ്കിലും സിനിമയുടെ രണ്ടാം പകുതിയും കാണുക, ഷാരൂഖ് മറുപടി നല്‍കി.

Latest Videos
Follow Us:
Download App:
  • android
  • ios