Asianet News MalayalamAsianet News Malayalam

ധ്യാന്‍ ശ്രീനിവാസനൊപ്പം കലാഭവൻ ഷാജോണ്‍; ത്രില്ലര്‍ ചിത്രം 'പാര്‍ട്‍നേ‍ഴ്സ്' ജൂലൈ 5ന്

സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക

partners malayalam movie to be released on july 5
Author
First Published Jun 25, 2024, 6:44 PM IST

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാർട്നേഴ്സ്. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ നിര്‍മ്മാണം. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്തിറക്കി. ജൂലൈ 5 ന് തിയറ്റർ റിലീസിനെത്തുന്ന ചിത്രത്തിൻ്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989 ല്‍ കാസര്‍ഗോഡ് കർണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. 

'പിച്ചെെക്കാരൻ' എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ഫൈസല്‍ അലി, എഡിറ്റിംഗ് സുനില്‍ എസ് പിള്ള. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതം പകരുന്നത്. 

കോ പ്രൊഡ്യൂസർ ആൻസൺ ജോർജ്, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവിൽകോട്ട, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ എന്‍ എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ അരുൺ ലാൽ കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ മനോജ് പന്തയിൽ, ഡിസ്ട്രിബ്യൂഷൻ ശ്രീപ്രിയ കംബയിൻസ്, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ്  രാംദാസ് മാത്തൂർ, ഡിസൈൻസ് ഷിബിൻ സി ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : സുരാജിനൊപ്പം ധ്യാന്‍, 'ഹിഗ്വിറ്റ' ഒടിടിയിലേക്ക്; ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios