പനോരമ മ്യൂസിക് മലയാളത്തിലേക്ക്; ആദ്യചിത്രത്തിൽ നായികയായി മീരാ ജാസ്മിൻ

"പാലും പഴവും "പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറാണ്.

panorama music enter in malayalam film industry, meera jasmine, palum pazhavum

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പനോരമ മ്യൂസിക് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു. മീരാ ജാസ്മിൻ, അശ്വിൻ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  വി കെ പ്രകാശ് സംവിധാനം ചെയ്ത "പാലും പഴവും 'എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിക്കൊണ്ടാണ് മലയാളത്തിലേക്കുള്ള ആദ്യ കാൽവെയ്പ്പ്. 

ബോളിവുഡിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസ് ആയ പനോരമ സ്റ്റുഡിയോയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹോദര സ്ഥാപനമാണ് പനോരമ മ്യൂസിക്. ബോളിവുഡിൽ ഹിറ്റടിച്ച റൺവേ 34, ദൃശ്യം 2, ശെയ്ത്താൻ,ട്രൈഡ് പീരിയഡ്, ബ്ലാക്ക് ഔട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിലേക്കുള്ള ചുവട് വെപ്പ്.പനോരമ സ്റ്റുഡിയോ നിർമ്മിച്ച ചിത്രങ്ങളാണ് ഓങ്കാര, ദൃശ്യം1&2,പ്യാർ കാ പഞ്ച്നാമ, റെയ്ഡ്, സ്പെഷ്യൽ 26 എന്നിവ.

"പാലും പഴവും "പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറാണ്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത്  രാമചന്ദ്രൻ,  രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ ജെ സൂരജ്  തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. 

panorama music enter in malayalam film industry, meera jasmine, palum pazhavum

കൽക്കിയുടെ തട്ട് താണുതന്നെ; സോനാപതിയെ വീഴ്ത്തി ഭൈരവ ബഹുദൂരം മുന്നിൽ, ബുക്കിങ്ങിൽ തെന്നിന്ത്യൻ വിളയാട്ടം

ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ - ഉദയ്. വരികൾ സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് ,  ടിറ്റോ പി തങ്കച്ചൻ. പശ്ചാത്തല സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈനർ & മിക്സിങ് സിനോയ് ജോസഫ്. പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ. മേക്കപ്പ് ജിത്ത് പയ്യന്നൂർ. കോസ്റ്റ്യൂം ആദിത്യ നാനു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ, അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ ബാബു മുരുഗൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അജി മസ്കറ്റ്. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം റിലീസിന് തയ്യാറെടുക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios