'വാജ്പേയിയായി അഭിനയിച്ച സമയത്ത് 60 ദിവസവും കഴിച്ചത് സ്വയം പാചകം ചെയ്ത ഭക്ഷണം'
ഫിലിം കമ്പാനിയനുമായി അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കജ് ത്രിപാഠി മെ ഹും അടല്‍ എന്ന ചിത്രത്തിന് വേണ്ടി ചെയ്ത തയ്യാറെടുപ്പുകള്‍ വിവരിക്കുകയാണ്
മുംബൈ: ബോളിവുഡില്‍ നിന്നും മറ്റൊരു ബയോപിക് കൂടി ഒരുങ്ങുകയാണ്. മുന്‍ പ്രധാനമന്ത്രി അടല് ബിഹാരി വാജ്പേയിയുടെ ജീവിതമാണ് ഇത്തവണ സ്ക്രീനില്‍ എത്താന്‍ പോകുന്നത്. രവി ജാഥവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ ശ്രദ്ധേയ നടന്‍ പങ്കജ് ത്രിപാഠിയാണ് ചിത്രത്തില്‍ വാജ്പേയിയായി എത്തുന്നത്. ഡിസംബറിലായിരിക്കും ചിത്രത്തിന്‍റെ റിലീസ് എന്നാണ് അണിയറക്കാര്‍ പറയുന്നത്.
ഫിലിം കമ്പാനിയനുമായി അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കജ് ത്രിപാഠി മെ ഹും അടല്‍ എന്ന ചിത്രത്തിന് വേണ്ടി ചെയ്ത തയ്യാറെടുപ്പുകള്‍ വിവരിക്കുകയാണ് "അടലിൽ, ഞാൻ ഏകദേശം 60 ദിവസം ഷൂട്ടില്‍ ഉണ്ടായിരുന്നു. ആ 60 ദിവസം ഞാൻ കിച്ചടി മാത്രമാണ് കഴിച്ചത്, അതും ഞാൻ പാകം ചെയ്തതാണ്" - പങ്കജ് ത്രിപാഠി പറയുന്നു.
മറ്റാരെയും പാചകം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും, പുറത്തുനിന്ന് ഓർഡർ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും തുടര്‍ന്ന് പങ്കജ് ത്രിപാഠി വിശദീകരിച്ചു. “മറ്റുള്ളവർ എനിക്ക് വേണ്ട ഭക്ഷണം എങ്ങനെ ചെയ്യുമെന്ന് നിങ്ങൾക്കറിയില്ലല്ലോ അതാണ് അതിന് ആളെ വയ്ക്കാത്തത്. ഞാൻ എന്‍റെ ഭക്ഷണത്തില്‍ കൂടുതലായി എണ്ണയോ മസാലയോ ഇട്ടിട്ടില്ല. ഞാൻ ലളിതമായ പരിപ്പ്, ചാവൽ, നാടൻ പച്ചക്കറികൾ എന്നിവ മാത്രമാണ് ഉപയോഗിക്കുന്നത്, അത് പുറത്ത് നിന്നുള്ള ഭക്ഷണത്തില്‍ കിട്ടില്ല" അദ്ദേഹം പറഞ്ഞു.
ചെറുപ്പത്തില്‍ അഭിനയിക്കുന്ന സമയത്ത് എന്ത് കഴിക്കണം എന്നത് ചിന്തിക്കുക പോലും ഇല്ലായിരുന്നു. ഒരു സമൂസ മാത്രം കഴിച്ച് ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂസ കഴിക്കാറില്ല. എപ്പോഴാണ് സമൂസ കഴിച്ചതെന്നും ഓര്‍മ്മയില്ല. താന്‍ ഇപ്പോള്‍ ഭക്ഷണ കാര്യത്തില്‍ 'സ്വത്വിക'നായെന്നും അത് മാത്രമാണ് എന്‍റെ കാര്യങ്ങള്‍ കൃത്യമായി നടത്താന്‍ സഹായിക്കുന്നത് എന്നും ത്രിപാഠി പറയുന്നു.
ഒരിക്കലും ഒഴിഞ്ഞവയറുമായോ, ഒരു മോശം ഭക്ഷണം കഴിച്ചോ ഒരു നടന് അയാള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഇമോഷന്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അതിനാലാണ് താന്‍ സ്വയം പാചകം ചെയ്ത കിച്ചഡി കഴിക്കുന്നത് എന്നും പങ്കജ് ത്രിപാഠി പറയുന്നു.
മലയാളത്തില്‍ ഒരു പടവും ഇതുവരെ നൂറുകോടി കളക്ഷന്‍ നേടിയിട്ടില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍