പല്ലവി രതീഷ് ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി

വിജയിക്ക് 30 ലക്ഷവും റണ്ണറപ്പുകൾക്ക് അഞ്ച് ലക്ഷവുമാണ് സമ്മാനത്തുകയായി ലഭിച്ചത്.

Pallavi Ratheesh wins Star Singer junior hrk

സംഗീത റിയാലിറ്റി ഷോയായ സ്റ്റാർ സിംഗർ ജൂനിയറിന്റെ മൂന്നാമത്  സീസണിൽ പല്ലവി രതീഷ് വിജയിയായി. ഗ്രാൻഡ് ഫിനാലയില്‍ ഇന്ത്യൻ സംഗീതലോകത്തെ  വാനമ്പാടി കെ എസ് ചിത്രയും ചലച്ചിത്രതാരം ഭാവനയും ചേർന്ന് വിജയിക്ക് ട്രോഫി സമ്മാനിച്ചു. ആര്യൻ എസ് എൻ, സാത്വിക് എസ് സതീഷ് , സെറ റോബിൻ , ഹിതാഷിനി ബിനീഷ് എന്നിവർ റണ്ണറപ്പുകളായി. വിജയിക്ക് 30 ലക്ഷവും റണ്ണറപ്പുകൾക്ക് അഞ്ച് ലക്ഷവും സമ്മാനത്തുകയായി ലഭിച്ചു.

വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്‍ണായകമായ റൗണ്ടുകൾക്കും ശേഷമാണ് അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ കഴിഞ്ഞ ദിവസം നടന്നത്. പല്ലവി രതീഷ്, ആര്യൻ എസ് എൻ , സാത്വിക് എസ് സതീഷ് , സെറ റോബിൻ, ഹിതാഷിനി ബിനീഷ്  എന്നിവരാണ് ഫൈനലില്‍ മത്സരിച്ചത്. തങ്ങളുടെ പ്രിയ താരമായിരിക്കുമ  വിജയിയാകുമോയെന്ന ആകാംക്ഷയില്‍ ആരാധകര്‍ കാത്തിരിക്കവേ പല്ലവി രതീഷ് ഒന്നാമത് എത്തി. സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ സീസൺ 3ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായി എത്തിയത് ഗായകരായ മഞ്ജരി, സിത്താര, സംഗീതസംവിധായകരായ കൈലാഷ് മേനോൻ, സ്റ്റീഫൻ ദേവസ്യ തുടങ്ങിയവരാണ്.

അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിരുന്നു. ഈ ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും എത്തിയതോടെ ചടങ്ങ് മികവുറ്റതായി.  സ്റ്റാർ സിംഗര്‍ ജൂനിയര്‍ സീസൺ 3 ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്‍ത ചലച്ചിത്ര താരം ഭാവനയും വേദിയിലെത്തി എന്ന പ്രത്യേകതയുമുണ്ട്. വളരെ ആഘോഷപൂര്‍വമാണ് സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3  ഗ്രാൻഡ് ഫിനാലെ ഇത്തവണ സംഘടിപ്പിച്ചിരുന്നത്.

ഗായിക ജാനകി ഈശ്വർ , ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ റംസാൻ, ദില്‍ഷ, നലീഫ്, ജോൺ, ശ്വേത, രേഷ്‍മ, ശ്രീതു, മനീഷ തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാൻഡ് ഫിനാലെക്ക് മാറ്റേകി.

Read More: 'കബ്‍സാ' 'കെജിഎഫ്' പോലെയെന്ന താരതമ്യത്തില്‍ പ്രതികരണവുമായി ഉപേന്ദ്ര

Latest Videos
Follow Us:
Download App:
  • android
  • ios