ബജറ്റ് 12 കോടി, പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 20 കോടി; സൂപ്പര്‍ഹിറ്റിലേക്ക് 'പടവെട്ട്'
ഞായറാഴ്ച ലഭിച്ചത് നിരവധി ഹൌസ്‍ഫുള്‍ പ്രദര്‍ശനങ്ങള്‍
നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ച പടവെട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടി തിയറ്ററുകളില്‍ മുന്നേറുന്നു. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തേക്കാള്‍ കൂടുതല്‍ ബുക്കിംഗ് ആണ് ഞായറാഴ്ച ലഭിച്ചത്. ആദ്യ ദിനങ്ങളില്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രത്തിന് ദീപാവലി ദിനമായ ഇന്നും മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയാണ് ലഭിക്കുന്നത്. നാല് ദിവസമായി നീട്ടിക്കിട്ടിയ വാരാന്ത്യത്തില്‍ ചിത്രം ബോക്സ് ഓഫീസ് കണക്കുകളില്‍ മികവ് കാട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് അണിയറക്കാര്‍.
12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം. റിലീസിനു മുന്‍പുതന്നെ ചിത്രം 20 കോടിയുടെ പ്രീ ബിസിനസ് നേടി എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. മാലൂർ എന്ന ഗ്രാമത്തിലെ കർഷക ജീവിതത്തിന്‍റെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്.
നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്‍റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹിൽ ശർമ്മ കോ പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്‌ക്കർ. ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ALSO READ : 'റോഷാക്കി'ന് ശേഷം മമ്മൂട്ടി; 'ഏജന്‍റ്' റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍
ഛായാഗ്രഹണം ദീപക് ഡി മേനോൻ, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, സംഗീതം ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസർ അഭിജിത്ത് ദേബ്, കലാസംവിധാനം സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വരികള്‍ അൻവർ അലി, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ ദിനേശ് സുബ്ബരായൻ, ഡിഐ കളറിസ്റ്റ് പ്രസത് സോമശേഖർ, ഡിജിറ്റൽ പ്രോമോ ഹരികൃഷ്ണൻ ബി എസ്, ടീസർ കട്ട് ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റിൽസ് രഞ്ജിനി അച്യുതൻ, സ്റ്റിൽസ് ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് ഓൾഡ് മങ്ക്‌സ്, പി ആർ ഒ ആതിര ദിൽജിത്.